KeralaNEWS

രാത്രി കേരളത്തിൽ 8 ജില്ലയിൽ മഴ സാധ്യത ശക്തം; നാളെ മുതൽ വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി എട്ട് ജില്ലകളിൽ കൂടുതൽ മഴ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. രാത്രി പത്ത് മണിവരെയുള്ള സമയത്ത് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാകും കൂടുതൽ മഴ സാധ്യത.

ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുള്ളപ്പോൾ മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം നാളെമുതൽ മഴ വീണ്ടും ശക്തമായേക്കാനാണ് സാധ്യത. നാളെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദം രൂപപ്പെട്ടേക്കും.

മൺസൂൺ പാത്തി അതിന്‍റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. ഇതിന്‍റെ സ്വാധീനത്താൽ കേരളത്തിൽ ആഗസ്റ്റ് 9 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുള്ളത്. ഇത് പ്രകാരം സംസ്ഥാനത്ത് നാളെ ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

Back to top button
error: