ഉപ്പുമാവ് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

 

കൈലാഷ്,സരയൂ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാം ശിവരാജൻ കഥയെഴുതി സംവിധാനം ചെയ്യുന്ന
” ഉപ്പുമാവ് ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ,കൊല്ലം പ്രസ് ക്ലബ്ബിൽ ഡോക്ടർ ജയകുമാർ ജെ കെ പ്രകാശനം ചെയ്തു.

ശിവജി ഗുരുവായൂർ, ജയശങ്കർ,ഷാജി മാവേലിക്കര,കൊല്ലം ഷാ, ഫിലിപ്പ് മമ്പാട്,കണ്ണൻ സാഗർ,സജി വെട്ടിക്കവല,
കെ അജിത് കുമാർ, മാസ്റ്റർ ആദീഷ്,സീമ ജി നായർ,ആതിര,മോളി കണ്ണമാലി, തസ്ലീമ മുജീബ്,
മായ തുടങ്ങിയവരാണ് മറ്റുു താരങ്ങൾ.
വൈറ്റ് ഫ്രെയിം ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മാധേഷ് നിർവ്വഹിക്കുന്നു.ശ്രീമംഗലം വിജയൻ,ശ്യാം ശിവരാജൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
രാജൻ കാർത്തികപ്പള്ളി,
ഫൈസൽ പൊന്നാനി എന്നിവരുടെ വരികൾക്ക് സിബു സുകുമാരൻ സംഗീതം പകരുന്നു.
വൈക്കം വിജയലക്ഷ്മി, വിജേഷ് ഗോപാൽ, മാസ്റ്റർ ശ്രീഹരി,ബേബി അനന്യ എന്നിവരാണ് ഗായകർ.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version