NEWS

ട്രെയിൻ വരുന്നതു കണ്ട് ട്രാക്കിൽ നിന്നും തോട്ടിലേക്ക് ചാടിയ യുവതികളിൽ ഒരാൾ മരിച്ചു

തൃശ്ശൂര്‍: ചാലക്കുടിയില്‍ റെയില്‍വെ ട്രാക്കിലൂടെ നടക്കുന്നതിനിടയിൽ ട്രെയിൻ വരുന്നതു കണ്ട് തോട്ടിലേക്ക് ചാടിയ യുവതികളിൽ ഒരാള്‍ മരിച്ചു.
ചാലക്കുടി വി.ആര്‍.പുരത്താണ് സംഭവം.ഒരാള്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. വി.ആര്‍.പുരം സ്വദേശി ദേവി കൃഷ്ണ (28) ആണ് മരിച്ചത്.

 റോഡില്‍ വെള്ളമായതിനാല്‍ റയില്‍വെ ട്രാക്കിലൂടെ നടക്കുന്നതിനിടെ ട്രയിന്‍ വരുന്നത് കണ്ട് ഇവര്‍  തോട്ടിലേക്ക് ചാടുകയായിരുന്നു.ഫൗസിയ (35) ആണ് ചികിത്സയിലുള്ളത്.

Back to top button
error: