NEWS

പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 75-കാരനുൾപ്പടെ മൂന്നു പേർ പിടിയിൽ; സംഭവം കോട്ടക്കലിൽ

മലപ്പുറം :പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ കോട്ടക്കലില്‍ മൂന്നുപേര്‍ പിടിയില്‍.കോട്ടക്കല്‍ കുറ്റിപ്പുറം സ്വദേശികളായ കരിമ്ബനക്കല്‍ മമ്മിക്കുട്ടി (75), പൂളക്കല്‍ സൈതലവി (60), പുതുക്കുടി മുഹമ്മദ് സക്കീര്‍ (32) എന്നിവരാണ് പിടിയിലായത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവിധയിടങ്ങളില്‍ വെച്ച്‌ പീഡിപ്പിച്ചെന്ന പരാതിയില്‍ ഇവര്‍ക്കെതിരെ പോക്സോ കേസാണ് ചുമത്തിയിരിക്കുന്നത്.സ്കൂളില്‍ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് വിവരം ലഭിച്ച ചൈല്‍ഡ്ലൈന്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്.

Back to top button
error: