IndiaNEWS

‘കുറഞ്ഞ വിലയ്ക്ക് ‘ ഇന്ത്യന്‍ എണ്ണവിപണി പിടിച്ച് റഷ്യ; സൗദിയെ പിന്നിലാക്കി രണ്ടാം സ്ഥാനത്ത്

ന്യൂഡല്‍ഹി: കുറഞ്ഞ വിലയുമായി ഇന്ത്യയുടെ എണ്ണ വിപണിയില്‍ വന്‍ കുതിച്ചുചാട്ടം നടത്തി റഷ്യ. ഒപെക് രാജ്യങ്ങളേക്കാള്‍ കുറഞ്ഞ വിലയില്‍ എണ്ണ എത്തിച്ച റഷ്യ സൗദിയെ പിന്നിലാക്കി ഇന്ത്യന്‍ വിപണിയില്‍ രണ്ടാം സ്ഥാനത്തെത്തി.

ഇറാഖ് കഴിഞ്ഞാല്‍ ജൂണില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ എണ്ണ നല്‍കിയതു റഷ്യയാണ്. വിലക്കുറവിന്റെ പിന്‍ബലത്തില്‍ ജൂണില്‍ റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി പൊടിപൊടിച്ചെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ ഉദ്ധരിച്ചുള്ള ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കണക്കു നോക്കിയാല്‍ സൗദിയുടെ ക്രൂഡ് ഓയില്‍ വിലയേക്കാള്‍ ഗണ്യമായ കുറവിലാണ് റഷ്യ ഇന്ത്യക്ക് എണ്ണ നല്‍കിയത്. മേയില്‍ ബാരലിന് 19 ഡോളറിന്റെ വരെ ഡിസ്‌കൗണ്ട് നല്‍കി.

2021 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യ ഏറ്റവുമധികം എണ്ണ വാങ്ങുന്ന രണ്ടാമത്തെ രാജ്യമാണ് സൗദി അറേബ്യ. ഈ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തായിരുന്നു റഷ്യ. കഴിഞ്ഞ ഫെബ്രുവരിയില്‍ യുക്രൈനെ ആക്രമിച്ചതോടെ പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്ക്കെതിരേ വിവിധ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചു. എന്നാല്‍, റഷ്യന്‍ എണ്ണയും പ്രകൃതി വാതകവും െകെവിടാന്‍ പല യൂറോപ്യന്‍ രാജ്യങ്ങളും പൂര്‍ണമായി തയ്യാറായുമില്ല.

എങ്കിലും മിക്ക രാജ്യങ്ങളും അവിടെനിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തി. പക്ഷേ, ഇന്ത്യയും െചെനയും ഈ നിലപാട്‌ െകെക്കൊണ്ടില്ല. മാര്‍ച്ച് മുതല്‍ റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി പതിന്‍മടങ്ങായെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. വിലക്കയറ്റം പോലുള്ള സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ആനുകൂല്യം ഇന്ത്യക്കും വന്‍ നേട്ടം സമ്മാനിച്ചു.

Back to top button
error: