ഉത്തരാഖണ്ഡിലെ പ്രളയബാധിത പ്രദേശത്ത് മണ്ണിടിഞ്ഞ് മലയാളി സൈനികന്‍ മരിച്ചു

മാവേലിക്കര: ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചിലില്‍ മലയാളി െസെനികന്‍ മരിച്ചു. ചെട്ടികുളങ്ങര ഈരേഴതെക്ക് താനുവേലില്‍ ബാബു-സരസ്വതി ദമ്പതികളുടെ മകന്‍ ബി. ബിജു(42)വാണു മരിച്ചത്.

ഉത്തരാഖണ്ഡിലെ പ്രളയബാധിത പ്രദേശങ്ങളില്‍ റോഡ് പുനര്‍നിര്‍മാണം നടത്തുന്നതിനിടയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ മണ്ണിടിഞ്ഞാണ് അപകടമുണ്ടായത്. മൃതദേഹം ഇന്നു നാട്ടില്‍ എത്തിക്കുമെന്നാണു വിവരം.

ഭാര്യ: രഞ്ജിനി. മകള്‍: അപര്‍ണ(മാവേലിക്കര ചെറുകുന്നം എസ്.എന്‍. സെന്‍ട്രല്‍ സ്‌കൂള്‍ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനി). സഹോദരന്‍ സജി മിസോറമില്‍ ഗ്രഫ് ഉദ്യോഗസ്ഥനാണ്.

മൃതദേഹം നാട്ടിലെത്തിച്ച ശേഷം അദ്ദേഹം പഠിച്ച ചെട്ടികുളങ്ങര ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version