LIFEMovie

കാർത്തിയുടെ “വിരുമൻ” ഫോർച്യൂൺ സിനിമാസിന്

കാർത്തിയെ നായകനാക്കിമുത്തയ്യ രചനയും സംവിധാനവും നിർവ്വഹിക്കുന്ന “വിരുമൻ”ആഗസ്റ്റ് 12-ന് കേരളത്തിൽ ഫോർച്യൂൺ സിനിമാസ് റിലീസ് പ്രദർശനത്തിനെത്തുന്നു.2ഡി എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ സൂര്യയും ജ്യോതികയും നിർമ്മിച്ച ‘വിരുമൻ ‘ എന്ന ചിത്രത്തിൽ പ്രശസ്ത സംവിധായകൻ ഷങ്കറിൻ്റെ ഇളയപുത്രി അതിഥി ഷങ്കറാണ് നായിക.

രാജ് കിരൺ, പ്രകാശ് രാജ്, കരുണാസ് ,സൂരി, ശരണ്യാ പൊൻവർണൻ എന്നിവർക്കൊപ്പം തെന്നിന്ത്യൻ സിനിമയിലെ നിരവധി പ്രമുഖ അഭിനേതാക്കളും അഭിനയിക്കുന്ന
‘ വിരുമൻ ‘ ഗ്രാമീണ പശ്ചാത്തലത്തിലുള്ള ആക്ഷൻ എൻ്റർടൈയ്നർ ചിത്രമാണ്.

‘കൊമ്പൻ ‘എന്ന വമ്പൻ വിജയ ചിത്രത്തിന് ശേഷം കാർത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രമാണ്
കൂടിയാണ് ‘വിരുമൻ’.
.എസ്. കെ. ശെൽവകുമാർ ഛായഗ്രഹണം നിർവ്വഹിക്കുന്നു.
യുവൻ ഷങ്കർരാജ സംഗീതം പകരുന്നു. അനൽ അരശാണ് സാഹസികമായ സംഘടന രംഗങ്ങൾ ഒരുക്കിട്ടുള്ളത്.
സഹ നിർമ്മാതാവ്-
രാജശേഖർ കർപ്പൂര സുന്ദരപാണ്ഡ്യൻ.
സഹ നിർമ്മാതാവ്.
നിരവധി വമ്പൻ ചിത്രങ്ങൾ കേരളത്തിൽ അവതരിപ്പിച്ച ഫോർച്യൂൺ സിനിമാസ് റിലീസ് ‘വിരുമൻ ‘ കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു.പി ആർ ഒ-എ എസ് ദിനേശ്.

Back to top button
error: