TechTRENDING

ഡിജി ലോക്കറില്‍ ഇനി എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റും

തിരുവനന്തപുരം: ഈ വര്‍ഷം എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വിജയിച്ച കുട്ടികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍ ലഭ്യമായിത്തുടങ്ങി. ഡിജി ലോക്കറിലെ സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരിക രേഖയായി ഉപയോഗിക്കാവുന്നതാണെന്ന് പരീക്ഷാ കമ്മിഷണര്‍ അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെകീഴില്‍ പരീക്ഷാഭവനാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

മൊബൈല്‍നമ്പറും ആധാറും ഉപയോഗിച്ച് ഡിജി ലോക്കറിന്റെ വെബ് സൈറ്റിലൂടെ അക്കൗണ്ട് തുറക്കാം. ഇതില്‍ ആധാറില്‍ നല്‍കിയിട്ടുള്ള പേരും ജനനത്തീയതിയും നല്‍കണം. ലിംഗം, മൊബൈല്‍ നമ്പര്‍, ആറക്ക പിന്‍നമ്പര്‍, ഇ-മെയില്‍ ഐ.ഡി., ആധാര്‍ നമ്പര്‍ എന്നിവയും നല്‍കണം. രജിസ്റ്റര്‍ചെയ്ത മൊബൈല്‍ നമ്പറിലാണ് ഒ.ടി.പി. നല്‍കുക.

എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഡിജി ലോക്കറില്‍ ലോഗിന്‍ ചെയ്തശേഷം ‘get more now’ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് എജ്യുക്കേഷന്‍ എന്ന സെക്ഷനില്‍നിന്ന് ബോര്‍ഡ് ഓഫ് പബ്ലിക് എക്‌സാമിനേഷന്‍ കേരള തിരഞ്ഞെടുക്കണം. ഇതില്‍ ക്ലാസ് 10 സ്‌കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റ് സെലക്ട് ചെയ്യണം. ഇതില്‍ രജിസ്റ്റര്‍ നമ്പറും വര്‍ഷവും കൊടുത്താല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

 

Back to top button
error: