NEWS

ആവർത്തിക്കരുത്; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി താലിബാൻ

കാബൂള്‍: അഫ്​ഗാന്‍ മണ്ണില്‍ ആക്രമണം നടത്തിയ അമേരിക്കക്ക് മുന്നറിയിപ്പുമായി താലിബാന്‍.ഇനി ഇത്തരം സാഹസങ്ങൾക്ക് മുതിർന്നാൽ പ്രത്യാഖ്യാതം ഉദ്ദേശിക്കുന്നതിലും അപ്പുറമാകുമെന്നാണ് മുന്നറിയിപ്പ്.
അല്‍ഖ്വയ്ദ തലവന്‍ അയ്മാന്‍ സവാഹിരിയെ അമേരിക്ക ഡ്രോണ്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയെന്ന അവകാശവാദമുന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് മുന്നറിയിപ്പുമായി താലിബാന്‍ രം​ഗത്തെത്തിയത്. സവാഹിരി കാബൂളിലുണ്ടെന്നതിനെക്കുറിച്ച്‌ യാതൊരു വിവരവും ഉണ്ടായിരുന്നില്ലെന്നും താലിബാന്‍ വ്യക്തമാക്കി.
 ഞായറാഴ്ചയാണ് കാബൂളിലെ ഒളിത്താവളത്തില്‍വെച്ച്‌ അമേരിക്ക ഡ്രോണ്‍ ആക്രമണത്തിലൂടെ സവാഹിരിയെ കൊലപ്പെടുത്തിയത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിലെ മുഖ്യസൂത്രധാരകരിലൊരാളാണ് അല്‍ഖ്വയ്ദ തലവനായ സവാഹിരി. പ്രധാന ആസൂത്രകനായ ഒസാമ ബിന്‍ലാദനെ പാകിസ്ഥാനിലെ അബട്ടാബാദില്‍വെച്ച്‌ അമേരിക്ക നേരത്തെ വധിച്ചിരുന്നു.

Back to top button
error: