KeralaNEWS

എത്ര ചികിത്സിച്ചിട്ടും അഞ്ചുവയസുകാരന്റെ ത്വക് രോഗം മാറുന്നില്ല; അന്വേഷണത്തിനൊടുവില്‍ എട്ടുമാസമായി മൂക്കിലിരുന്ന സേഫ്റ്റി പിന്‍ ‘രഹസ്യം’ പുറത്തെടുത്ത് ഡോക്ടര്‍

മലപ്പുറം: ത്വക് സംബന്ധമായ അസുഖത്തിന് ചികിത്സ തേടിയെത്തിയ അഞ്ചുവയസുകാരന്റെ മൂക്കില്‍ സേഫ്റ്റി പിന്‍. എട്ടുമാസമായി മൂക്കില്‍ തറച്ചിരുന്ന സൂചി മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ ഓപ്പറേഷന്‍ കൂടാതെതന്നെ പിന്‍ പുറത്തെടുത്ത് ഡോക്ടര്‍മാര്‍.

പോരൂര്‍ അയനിക്കോട് സ്വദേശിയായ കുട്ടിയുടെ മൂക്കിലാണ് പിന്‍ കണ്ടെത്തതിയത്. തുടര്‍ന്ന് നിംസ് ആശുപത്രി എമര്‍ജന്‍സി വിഭാഗം ഡോ. രമേശിന്റെ സഹായത്തോടെ ഇ എന്‍ ടി ഡോക്ടര്‍ ഫാരിഷ ഹംസയുടെ നേതൃത്വത്തില്‍ പിന്‍ പുറത്തെടുക്കുകയായിരുന്നു.

ത്വക് സംബന്ധമായ അസുഖത്തിന് ചികിത്സ തേടി ആശുപത്രിയില്‍ എത്തിയതായിരുന്നു കുട്ടി. എന്നാല്‍ പലതവണ ചികിത്സ നല്‍കിയിട്ടും അസുഖം ഭേദമാവായില്ല. തുടര്‍ന്ന് ത്വക് ഡോക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് മാസങ്ങള്‍ക്കുമുമ്പ് പിന്‍ മൂക്കില്‍ പോയ സംഭവം പുറത്തുവരുന്നത്. മൂക്കിനുള്ളിലകപ്പെട്ട പിന്‍ പിന്നീട് പുറത്തേക്ക് പോയതായാണ് കുട്ടിയും കുടുംബവും പറഞ്ഞത്.

എന്നാല്‍, വിശദപരിശോധനയില്‍ കുട്ടിയുടെ മൂക്കിനകത്ത് പിന്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. എട്ടുമാസത്തോളം മൂക്കിനകത്ത് ഇരുന്നതുകാരണം കോശങ്ങള്‍ വളര്‍ന്ന് പിന്‍ ശരീരത്തിനുള്ളില്‍ അകപ്പെട്ട അവസ്ഥയില്‍ ആയിരുന്നെന്ന് എക്സ്റേയില്‍ വ്യക്തമായി. പിന്‍ കണ്ടെത്തിയിരുന്നില്ലെങ്കില്‍ ഭാവിയില്‍ കുട്ടിയില്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമായിരുന്നെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി.

 

Back to top button
error: