NEWS

പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട്; ശബരിമലയിൽ നിന്നും തീർഥാടകരെ ഒഴുപ്പിക്കുന്നു

പത്തനംതിട്ട: കനത്തമഴയെ തുടർന്ന് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.ഇതേത്തുടർന്ന് പമ്പയിൽ നിന്നും ശബരിമലയിലേക്കുള്ള തീർത്ഥാടകരെ തിരിച്ചയ്ക്കാൻ തുടങ്ങി.
   ഏവരുടെയും സുരക്ഷിതത്വത്തെ മുൻനിർത്തികൊണ്ടു ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
ഇപ്പോൾ ഉടലെടുത്ത അടിയന്തര സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ഉച്ചക്ക് 3 നു ശേഷം പമ്പയിൽ നിന്നും ശബരിമലകയറുവാൻ അനുവദിക്കുന്നതല്ല എന്നും, വൈകുന്നേരം 6 മണിക്ക് മുൻപായി ഭക്തർ എല്ലാവരും സന്നിധാനത്തു നിന്നും മലയിറങ്ങി സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണം എന്നും ഇതേത്തുടർന്ന് ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ അഭ്യർത്ഥിച്ചു.
ഉച്ചക്ക് ശേഷം പമ്പാ, ശബരിമല മേഖലകളിൽ കനത്ത മഴയാണ് പ്രവചിച്ചിരിക്കുന്നത്.

Back to top button
error: