NEWS

അറസ്റ്റിലായ സാദിഖ് ബാഷയ്ക്ക് ഐസിസ് ബന്ധമെന്ന് എൻഐഎ

തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്നും അറസ്റ്റിലായ സാദിഖ് ബാഷയ്ക്ക് ഐസിസ് ബന്ധമെന്ന് എൻഐഎ.ഇയാളുടെ രണ്ടാം ഭാര്യയായ സുനിത സുർമിയുടെ
തിരുവനന്തപുരം വട്ടിയൂർക്കാവ് തോപ്പുമുക്കിലുള്ള വീട്ടിലെ റെയ്ഡിന് ശേഷമാണ് എൻഐഎ ഇക്കാര്യം പുറത്തുവിട്ടത്.
 പത്മനാഭസ്വാമി ക്ഷേത്രവും പാങ്ങോട് സൈനിക കേന്ദ്രവും ആക്രമിക്കാൻ ഇയാൾ പദ്ധതിയിട്ടതായാണ് വിവരം.
 തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ഏതാനും പേരെ കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ അറസ്റ്റ് ചെയ്തിരുന്നു.അവരിൽ നിന്നുമാണ് ഇയാളെ കുറിച്ചുള്ള വിവരം എൻഐഎയ്ക്ക് ലഭിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയിൽ തമിഴ്നാട്ടിലെ മയിലാടുംതുറൈയിൽ വച്ച് പൊലീസുകാരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഇയാൾ.
തമിഴ്‌നാട്ടില്‍ പിടിയിലായ കോളജ് വിദ്യാര്‍ത്ഥി മീര്‍ അനസ് അലിയില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ചാണ് എന്‍.ഐ.എ കേരളമടക്കം ഏഴ് സംസ്ഥാനങ്ങളിലെ 13 കേന്ദ്രങ്ങളില്‍ തിരച്ചില്‍ നടത്തിയത്.

Back to top button
error: