NEWS

10 രൂപ നല്‍കാമെന്ന് പറഞ്ഞ് 13-കാരിയെ പലതവണ ബലാത്സംഗം ചെയ്ത രണ്ടുപേര്‍ അറസ്റ്റില്‍

റായ്പൂര്‍: പതിമൂന്നുകാരിയെ 10 രൂപ നല്‍കാമെന്ന് പറഞ്ഞ് പലതവണ ബലാത്സംഗം ചെയ്ത രണ്ടുപേര്‍ അറസ്റ്റില്‍. സെന്‍ട്രല്‍ ഛത്തീസ്ഗഡിലെ ബലോദ ബസാര്‍ ജില്ലയിലാണ് സംഭവം.

കുഞ്ജ്റാം വര്‍മ (76), രമേഷ് വര്‍മ (47) എന്നിവരാണ് അറസ്റ്റിലായത്.പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയെ കുഞ്ജ്റാം 10 രൂപ നല്‍കാമെന്ന് പറഞ്ഞാണ് വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ സുഹൃത്തായ രമേശിനെയും വിളിച്ചുവരുത്തുകയായിരുന്നെന്ന് ബലോദ ബസാര്‍ പൊലീസ് സൂപ്രണ്ട് (എസ്പി) ദീപക് ഝാ പറഞ്ഞു.

 

 

അവശനിലയിലായ പെൺകുട്ടിയെ വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.

Back to top button
error: