KeralaNEWS

സർവകലാശാല പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: കേരള, എം.ജി, കാലിക്കറ്റ് സര്‍വകലാശാലകള്‍ ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ഓഗസ്റ്റ് മൂന്ന്, നാല് തീയതികളില്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതികള്‍ പിന്നീട്.

ഇന്ന് ഏറ്റുമാനൂര്‍ പ്രാദേശിക കാമ്പസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഡിപ്ലോമ ഇന്‍ ആയുര്‍വേദ പഞ്ചകര്‍മ ആന്‍ഡ് ഇന്റര്‍നാഷനല്‍ സ്പാ തെറപ്പി പ്രവേശനത്തിന്റെ ഭാഗമായുള്ള ശാരീരികക്ഷമത പരീക്ഷയും അഭിമുഖവും ഓഗസ്റ്റ് 11ലേക്കു മാറ്റി. രണ്ടാം സെമസ്റ്റര്‍ ബി.എ. റീഅപ്പിയറന്‍സ് പരീക്ഷകള്‍ ഓഗസ്റ്റ് 10, 11 തീയതികളില്‍ നടക്കും.

Back to top button
error: