KeralaNEWS

ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം, ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് അതിജീവിത

യുവഎഴുത്തുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സാഹിത്യകാരനും എഡിറ്ററുമായ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഉപാധികേളോടെ ജാമ്യം അനുവദിച്ചത്. 50000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തില്‍ വിട്ടയക്കാന്‍ ഉത്തരവിട്ടു. എഴുത്തുകാരിയും അധ്യാപികയുമായ യുവതിയുടെ പരാതിയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം.

.ഇതിനിടെ സിവികിനെതിരെ രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയിതിട്ടുണ്ട്. യുവ എഴുത്തുകാരിയുടെ പരാതിയില്‍ കൊയിലാണ്ടി പൊലീസാണ് കേസെടുത്തത്. 2020ല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി.

ലൈംഗിക പീഡനക്കേസി​ൽസിവിക് ചന്ദ്രന് കോഴിക്കോട് ജില്ലാ കോടതി മുൻ‌കൂർ ജാമ്യം നൽകിയതിനെതിരെ അതിജീവിത ഹൈക്കോടതിയിൽ അപ്പീൽ നൽകും. സ്ത്രീ- ദലിത് പക്ഷ നിയമങ്ങൾ ഈ വിധിയിൽ അനിവാര്യമാം വിധം പരിഗണിക്കപ്പെട്ടിട്ടില്ല എന്നാണ് കുറ്റാരോപിതന് എളുപ്പം ജാമ്യം ലഭിച്ചതിൽ നിന്ന് മനസ്സിലാകുന്നതെന്ന് ഐക്യദാർഢ്യ കൂട്ടായ്മ അഭിപ്രായപ്പെട്ടു.

സ്ത്രീപീഡന കേസുകളിൽ ലൈംഗികാക്രമണകാരികളായ പുരുഷന്മാർക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കുന്ന പ്രവണത സമൂഹത്തിൽ കൂടുതൽ സ്ത്രീ പീഡകന്മാരെ സൃഷ്ടിക്കാൻ കാരണമാകും. പാർശ്വവൽകൃത ദലിത് സമൂഹത്തിൽ നിന്നുള്ള അതിജീവിതയ്ക്ക് ഇത്തരത്തിൽ നീതി നിഷേധിക്കപ്പെടുന്നത് അങ്ങേയറ്റം ദു:ഖകരമാണ്. വിധിയുടെ പകർപ്പ് കയ്യിൽ കിട്ടിയ ശേഷം വിശദമായ പ്രതികരണം നടത്തുമെന്നും ഇവർ അറിയിച്ചു.

‘ജില്ലാ കോടതിയിൽ നിന്ന് മുൻ‌കൂർ ജാമ്യം ലഭിച്ചു എന്നത് കൊണ്ട് സിവിക് ചന്ദ്രൻ കുറ്റവിമുക്തനാകുന്നില്ല. സാമൂഹിക- സാംസ്കാരിക രംഗത്ത് പ്രമുഖനായി നിലകൊള്ളുന്ന സിവിക് ചന്ദ്രൻ നടത്തിയ ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങൾ പൊതുസമൂഹം തിരിച്ചറിയുകയും അതിജീവിതമാരുടെ നീതിക്ക് വേണ്ടിയുള്ള തുടർ പോരാട്ടത്തിന് പിന്തുണ നൽകി ഒപ്പം നിൽക്കുകയും ചെയ്യണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു’ -കെ അജിത, സി എസ് ചന്ദ്രിക, ബിന്ദു അമ്മിണി, ശ്രീജ നെയ്യാറ്റിൻകര, അഡ്വ. കുക്കു ദേവകി, ദീപ പി മോഹൻ, എം സുൽഫത്ത്, ഡോ ധന്യ മാധ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു

Back to top button
error: