CrimeNEWS

ചെറായി ബീച്ചില്‍നിന്ന് രാത്രി വീട്ടിലേക്ക് പോയ പതിനെട്ടുകാരിയോട് ലിഫ്റ്റ് ചോദിച്ചുകയറി താമസസ്ഥലത്തെത്തിച്ച് പീഡനം; യുവാവ് അറസ്റ്റില്‍

ചെറായി: ലിഫ്റ്റ് ചോദിച്ച് കൂട്ടിക്കൊണ്ടുപോയി പതിനെട്ടുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ചെറായി ബീച്ചില്‍ ലോഡ്ജ് വാടകയ്ക്കെടുത്ത് നടത്തിവന്നിരുന്ന കൊടുങ്ങല്ലൂര്‍ എറിയാട് എടത്തല പള്ളിയില്‍ വീട്ടില്‍ പി.എസ്. ശ്രീനാഥ് ആണ് അറസ്റ്റിലായത്.

കഴിഞ്ഞ മാസം 29-നാണ് കേസിനാസ്പദമായ സംഭവം. രാത്രി ചെറായി ബീച്ചില്‍നിന്ന് ഇരുചക്ര വാഹനത്തില്‍ വീട്ടിലേക്ക് പോകുകയായിരുന്നു പെണ്‍കുട്ടി. ഇതിനിടെ പെണ്‍കുട്ടിയോട് ലിഫ്റ്റ് ചോദിച്ച് ശ്രീനാഥ് വണ്ടിയില്‍ കയറി.

ബീച്ചില്‍ നിന്നു തിരിയുന്നിടത്ത് എത്തിയപ്പോള്‍ വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ട ഇയാള്‍ തുടര്‍ന്ന് തന്റെ കസ്റ്റഡിയിലുള്ള കെട്ടിടവളപ്പിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

നാല്‍പ്പത്താറു വയസുകാരനായ പ്രതിയെ വീട്ടില്‍നിന്നാണ് പോലീസ് പിടികൂടിയത്. മുനമ്പം ഇന്‍സ്പെക്ടര്‍ എ.എല്‍. യേശുദാസിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ വി.കെ. ശശികുമാര്‍, ടി.കെ. രാജീവ്, എം.ബി. സുനില്‍കുമാര്‍, എ.എസ്.ഐ. കെ.എസ്. ബൈജു, സി.പി.ഒ. കെ.പി. അഭിലാഷ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ശ്രീനാഥിനെ റിമാന്‍ഡ് ചെയ്തു.

 

 

 

 

Back to top button
error: