NEWS

എംഡിഎംഎ വില്‍പ്പന; തിരുവനന്തപുരത്ത് യുവതി അടക്കം നാലു പേർ പിടിയിൽ

തിരുവനന്തപുരം: വീട് വാടകയ്ക്കെടുത്ത് ലഹരിമരുന്നായ എംഡിഎംഎ വില്‍പ്പന നടത്തിയിരുന്ന സംഘത്തെ പിടികൂടി.യുവതി അടക്കം നാലു പേരാണ് പിടിയിലായത്.

കണ്ണൂര്‍ സ്വദേശി അഷ്കര്‍, തിരുവനന്തപുരം ആക്കുളം സ്വദേശി മുഹമ്മദ് , കോഴിക്കോട് കൊടുവള്ളി സ്വദേശി ഫഹദ്, തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശിനി സീന എന്നിവരാണ് അറസ്റ്റിലായത്.

കേസിലെ ഒന്നാം പ്രതിയായ അഷ്കര്‍  ബെംഗളൂരുവില്‍നിന്നും എംഡിഎംഎയുമായി എത്തുമെന്ന രഹസ്യ വിവരമറിഞ്ഞ ശ്രീകാര്യം പൊലീസ് ഇന്നലെ രാവിലെ 11ന് നടത്തിയ തിരച്ചിലിലാണ് സംഘത്തെ പിടികൂടിയത്. ഇവരില്‍ നിന്ന് 74 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടി.

 

 

കുടുംബമെന്ന് വ്യാജേനയായിരുന്നു ഇവര്‍ ആക്കുളത്ത് വീട് വാടകയ്ക്കെടുത്ത് എംഡിഎംഎ വില്‍പന നടത്തി വന്നത്.കേസില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്നത് അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.

 

 

കഴിഞ്ഞ ദിവസം കൊച്ചിയിലും പന്തളത്തും എംഡിഎംഎ വിൽപ്പന നടത്തിയ സംഘത്തെ പോലീസ് പിടികൂടിയിരുന്നു.ഇക്കൂട്ടത്തിലെല്ലാം യുവതികൾ ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്.

Back to top button
error: