IndiaNEWS

എന്‍.ടി രാമറാവുവിന്റെ മകൾ ഉമാ മഹേശ്വരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തെലുങ്ക് സൂപ്പര്‍ സ്റ്റാറും അവിഭക്ത ആന്ധ്രപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയുമായ എന്‍.ടി. ആറിന്റെ 12 മക്കളില്‍ ഏറ്റവും ഇളയവളായ ഉമാ മഹേശ്വരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

പക്ഷേ ആത്മഹത്യക്കുറിപ്പോ മറ്റ് സൂചനകളോ ലഭിച്ചിട്ടില്ലെന്നു ഹൈദരാബാദ് പൊലീസ് കമ്മിഷണർ സി.വി.ആനന്ദ് അറിയിച്ചു. കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു എന്നും അദ്ദേഹം അറിയിച്ചു. എന്‍.ടി.ആറിന്റെ ഏറ്റവും ഇളയ മകളായ ഉമാ മഹേശ്വരി ഏറെകാലമായി ശ്വാസകോശ രോഗത്തിനു ചികിത്സയിലായിരുന്നു.

മരണവിവരമറിഞ്ഞു സഹോദരി ഭര്‍ത്താവും അന്ധ്ര മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു അടക്കമുള്ള ബന്ധുക്കള്‍ ജൂബിലി ഹില്‍സിലെ വീട്ടിലെത്തി. പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.

Back to top button
error: