NEWS

അക്‌സൽ എന്നത് ഒരു നായയുടെ പേരായിരുന്നില്ല;വെടിയേറ്റിട്ടും ഭീകരനെ കടിച്ചു കീറിയ രാജ്യസ്‌നേഹമായിരുന്നു അത്

വെടിയേറ്റിട്ടും ഭീകരനെ കടിച്ചു കീറിയ രാജ്യസ്‌നേഹമായിരുന്നു അക്‌സലിന്റേത്.കാശ്മീരിലെ ബാരാമുള്ളയിലുള്ള വീട്ടില്‍ ഒളിച്ചിരുന്ന ഭീകരനെ കണ്ടെത്തി നേരിടുന്നതിനിടെ വെടിയേറ്റായിരുന്നു അക്‌സലിന്റെ വീരവിയോഗം. വെടിയുണ്ട തറച്ച്‌ മരണവേദനയില്‍ പിടയുമ്ബോഴും എതിരാളിയെ കടിച്ചു കീറിക്കൊണ്ടായിരുന്നു അവന്റെ വിയോഗം.

ബെല്‍ജിയന്‍ മാലിന്വ വിഭാഗത്തില്‍പ്പെട്ട രണ്ട് വയസ്സുള്ള നായ ആയിരുന്നു അക്‌സല്‍. ഭീകര വേട്ടയ്ക്കായി സേനാംഗങ്ങള്‍ക്കൊപ്പമാണ് ഇന്നലെ ബാരാമുള്ളയിലെത്തിയത്. വീട്ടില്‍ ഭീകരന്‍ ഒളിച്ചിരിക്കുന്ന മുറി കണ്ടെത്താന്‍ രണ്ട് നായ്ക്കളാണു സേനാംഗങ്ങള്‍ക്കൊപ്പമുണ്ടായിരുന്നത് ആക്‌സലും ബജാജും.

 

 

 

ആദ്യത്തെ മുറിയിലേക്ക് ബജാജും പിന്നാലെ ആക്‌സലും കയറി. തൊട്ടടുത്ത മുറിയില്‍ ഭീകരന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ ആക്‌സല്‍, അവിടേക്കു കുതിച്ചു. മുറിയിലേക്കു കയറിയ ഉടന്‍ വെടിയേറ്റെങ്കിലും പിന്മാറാതെ ഭീകരന്റെ ശരീരത്തില്‍ കടിച്ചുതൂങ്ങി. ഭീകരനെ മാരകമായി പരുക്കേല്‍പിച്ച ശേഷമാണ് ആക്‌സല്‍ കുഴഞ്ഞുവീണത്. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരനെ സേന വധിച്ചു.

Back to top button
error: