NEWS

ഓട്സിനെ വെല്ലും ചെറുപയറിട്ട കഞ്ഞി

ഞ്ഞിയേക്കാൾ ഓട്സ് കുടിക്കുന്നതാണ് നല്ലതെന്ന് പറയുന്നവരുണ്ട്. ഓട്സ് ഉണ്ടാക്കാൻ വളരെ എളുപ്പമുള്ളതാണെന്നതും ഷുഗർ, അമിതവണ്ണം, മലബന്ധം, കൊളസ്ട്രോൾ, കൊഴുപ്പ് എന്നിവ കുറയ്ക്കാൻ സാധിക്കുമെന്നതും ശരിതന്നെ. എന്നാൽ, ചെറുപയറിട്ട് വേകിച്ച കഞ്ഞി കുടിക്കുന്നതിന്റെ ഏഴയലത്ത് എത്തുന്നതല്ല ഓട്സ് എന്നതാണ് യാഥാർത്ഥ്യം. കാർബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കണമെന്ന് ആഗ്രഹമുള്ളവർ പ്രഷർകുക്കറിൽ കഞ്ഞി വേകിക്കുന്നത് ഒഴിവാക്കുകയും കഞ്ഞിവെള്ളം ഊറ്റിക്കളഞ്ഞ് ചൂടുവെള്ളമൊഴിച്ച് കുടിക്കുകയും ചെയ്താൽ മതി. ചെറുപയറിന് പകരം അവിയൽ,തോരൻ, കൂട്ട്കറി എന്നിവയും ഉപയോഗിക്കാവുന്നതാണ്.

രാവിലത്തെ ചൂടുചായ

ഗ്യാസിനെ വരുത്തും

 

രാവിലെ ഒരു ചൂട്ചായ കുടിച്ചാൽ വലിയ സമാധാനം കിട്ടുമെന്ന് കരുതുന്നവരുണ്ട്. അതിലൂടെ അസിഡിറ്റിയും ഗ്യാസും കുറയുമെന്ന് വിചാരിക്കുന്നവരും ധാരാളമാണ്. ഇതൊന്നുമില്ലെങ്കിലും ചായകുടിശീലം മാറ്റാനാകില്ല എന്ന് പറയുന്നവരുണ്ട്. എന്നാൽ വെറും വയറ്റിൽ ചൂട്ചായ കുടിക്കുന്നത് അസിഡിറ്റിയേയും ഗ്യാസിനേയും പ്രത്യേകിച്ച് നെഞ്ചെരിച്ചിലിനേയും വർദ്ധിപ്പിക്കുമെന്ന് മനസ്സിലാക്കുക.

ഇതേപോലെ തന്നെയാണ് മദ്യവും.മദ്യം കഴിച്ചാലും കോളകുടിച്ചാലും ഗ്യാസ് മാറുമെന്ന് കരുതുന്നവർ താൽക്കാലികമായി അങ്ങനെ അനുഭവപ്പെട്ടാലും ക്രമേണ കരളിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തി എല്ലാവിധ ദഹനപ്രശ്നങ്ങളുമുണ്ടാക്കുമെന്ന് മനസ്സിലാക്കണം.

സൺസ്ക്രീൻ ലോഷൻ നല്ലതല്ല

സൺസ്ക്രീൻ ലോഷനും പുരട്ടി പുറത്തേക്കിറങ്ങുന്നവർക്ക് സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷണകവചം ലഭിക്കുമെങ്കിലും അതേ കാരണംകൊണ്ടുതന്നെ വൈറ്റമിൻ ഡി 3 യും കാൽസ്യവും കുറയുമെന്ന കാര്യം പലരുംമറന്നുപോകുന്നു.

 

ഉപ്പ് അപകടം

 

 

ഭക്ഷണത്തിൽ ഉപ്പ് വളരെ അത്യാവശ്യമാണെന്ന് പറയുന്നവർ സസ്യാഹാരങ്ങളിൽ ഉപ്പ് ആവശ്യത്തിന് അടങ്ങിയിട്ടുണ്ടെന്നും അത് കൂടാതെയും ആവശ്യമുണ്ടെങ്കിൽതന്നെ അഞ്ച് ഗ്രാം വരുന്ന ഒരു ടീസ്പൂണിന്റെ എട്ടിൽ ഒരു ഭാഗം മാത്രം മതിയാകുമെന്നും അല്ലാതെ കഴിക്കുന്ന ഉപ്പ് ശരീരത്തിൽ വളരെ കുഴപ്പങ്ങൾ ഉണ്ടാക്കുമെന്നും മനസ്സിലാക്കുക

Back to top button
error: