NEWSWorld

ദുബൈ ഡ്രാഗണ്‍ മാര്‍ട്ടില്‍ തീപിടിത്തം

ദുബൈ: ദുബൈ ഇന്റര്‍നാഷണല്‍ സിറ്റി ഏരിയയിലെ ഡ്രാഗണ്‍ മാര്‍ട്ടില്‍ തീപിടിത്തം. ഞായറാഴ്ച ഉച്ചകഴിഞ്ഞുണ്ടായ തീപിടിത്തം സിവില്‍ ഡിഫന്‍സ് നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തെ കുറിച്ച് ഉച്ചയ്ക്ക് 4:57ന് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ച ഉടന്‍ റാഷിദിയ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള അഗ്നിശമനസേന അംഗങ്ങള്‍ സ്ഥലത്തെത്തി.

പത്ത് മിനിറ്റിനുള്ളില്‍ തീപിടിത്തം നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഗാര്‍ബേജിലും മൂന്ന് കാറിലുമാണ് ആദ്യം തീപടര്‍ന്നത്. പിന്നീട് കെട്ടിടത്തിന്റെ ഭിത്തിയിലേക്ക് തീ പടരുകയായിരുന്നു. വൈകുന്നേരം 5.17ന് തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കാന്‍ സ്ഥലം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

Back to top button
error: