LocalNEWS

വിജിലന്‍സ് ഓഫീസറാണെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ അന്തര്‍ സംസ്ഥാന തട്ടിപ്പ് വീരന്‍ പോലീസ് പിടിയില്‍

കൽപ്പറ്റ: അന്തര്‍ സംസ്ഥാന തട്ടിപ്പ് വീരന്‍ ഒടുവിൽ പൊലീസ് വലയിൽ കുടുങ്ങി. വിജിലന്‍സ് ഓഫീസറാണെന്ന് വിശ്വസിപ്പിച്ച് വ്യാപകമായി തട്ടിപ്പ് നടത്തിയതിനാണ് ഹര്‍ഷാദലി(33) ആണ് പൊലീസ് പിടിയിലായത്. സുല്‍ത്താന്‍ബത്തേരി പോലീസ് സ്റ്റേഷനില്‍ കുപ്പാടി സ്വദേശി അമല്‍ദേവ് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഹര്‍ഷാദലിയെ പോലീസ് പിടികൂടിയത്.

വിജിലന്‍സ് ഓഫീസര്‍ എന്ന വ്യാജേന കഴിഞ്ഞ ബുധനാഴ്ച അമല്‍ ദേവിനെ സമീപിച്ച പ്രതി ഹര്‍ഷാദലി 55,000 രൂപ വരുന്ന ഫോണ്‍ കൈപ്പറ്റി പണം നല്‍കാതെ കബളിപ്പിക്കുകയായിരുന്നു. കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ വയനാട് ജില്ലയിലും കേരളത്തിലെ മറ്റു ജില്ലകളിലും സംസ്ഥാനത്തിന് പുറത്തും ഇയാൾ സമാനമായ തട്ടിപ്പുകള്‍ നടത്തിയതായി പോലീസിനു വ്യക്തമായി.

പ്രതി തന്റെ ഇരകളോട് പല ആവശ്യങ്ങളും പറഞ്ഞും വാഗ്ദാനങ്ങള്‍ നല്‍കിയും തട്ടിപ്പ് നടത്തി കബളിപ്പിക്കുകയാണ് പതിവ് . സുല്‍ത്താന്‍ബത്തേരി പോലീസ് ഇയ്യാൾക്കെതിരെ കേസെടുത്തു കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. സമാനമായ ഏറെ പരാതികളും പോലീസ് അന്വേഷിച്ച് വരുന്നു.

Back to top button
error: