NEWS

മഴക്കാലത്ത് പതിയിരിക്കുന്നത് നിരവധി അപകടങ്ങള്‍, ജാഗ്രത വേണം; മുന്നറിയിപ്പ് നല്‍കി കെഎസ്‌ഇബി

കാലവര്‍ഷ കാലത്ത് ഉണ്ടാവാനിടയുള്ള അപകടങ്ങളും സ്വാഭാവിക വൈദ്യുതി തടസങ്ങളും പരമാവധി കുറയ്ക്കുന്നതിന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കെഎസ്‌ഇബി അധികൃതരുടെ മുന്നറിയിപ്പ്. വൈദ്യുതി സുരക്ഷയ്ക്കായി വീടുകളിലും സ്ഥാപനങ്ങളിലും എര്‍ത്ത് ലീക്കേജ് സര്‍ട്ട് ബ്രേക്കര്‍ (ഇഎല്‍സിബി) സ്ഥാപിക്കണം. വൈദ്യുതക്കമ്ബിക്ക് സമീപം ലോഹതോട്ടികള്‍ ഉപയോഗിക്കരുത് തുടങ്ങി നിരവധി നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.

കെഎസ്‌ഇബിയുടെ മുന്നറിയിപ്പ് ഇങ്ങനെ

  1. പൊട്ടിക്കിടക്കുന്ന വൈദ്യുതക്കമ്ബി, എര്‍ത്തിംഗ് കമ്ബി, എര്‍ത്ത് പൈപ്പ്, സ്റ്റേ വയര്‍ എന്നിവയില്‍ സ്പര്‍ശിക്കാതിരിക്കുക.
  2. കമ്ബിവേലികളില്‍ വൈദ്യുതി പ്രവഹിപ്പിക്കരുത്.
  3. വൈദ്യുതി ലൈനുകള്‍ക്ക് സമീപം ജെസിബി പോലുള്ള യന്ത്രങ്ങള്‍ ഉപയോഗിക്കുമ്ബോള്‍ അതീവ ശ്രദ്ധ പാലിക്കുക.
  4. വൈദ്യുതിക്കമ്ബിക്ക് സമീപത്തോ കമ്ബിയില്‍ അപകടകരമായോ വീണ് കിടക്കുന്ന മരക്കൊമ്ബുകളോ മരങ്ങളോ വെട്ടിമാറ്റുന്നതിന് കെഎസ്‌ഇബി ജീവനക്കാരുമായി സഹകരിക്കണമെന്നും കെഎസ്‌ഇബി അധികൃതര്‍ അറിയിച്ചു.

Back to top button
error: