CrimeNEWS

ബംഗാളിൽ കോൺഗ്രസ് എംഎൽഎമാരുടെ കാറിൽനിന്ന് നോട്ടുകെട്ടുകൾ പിടിച്ചെടുത്ത് പൊലീസ്

കൊൽക്കത്ത: ബംഗാളിൽ കോൺഗ്രസ് എംഎൽഎമാർ സഞ്ചരിച്ച വാഹനത്തിൽനിന്ന് പണം പിടിച്ചെടുത്തതായി റിപ്പോർട്ട്. ജാർഖണ്ഡ് എംഎൽഎമാരായ ഇർഫാൻ അൻസാരി, രാജേഷ് കച്‌ചാപ്, നമൻ ബിക്സൽ കോംഗാരി എന്നിവർ സഞ്ചരിച്ച കാറിൽനിന്നാണ് ബംഗാൾ പൊലീസ് പണം പിടിച്ചെടുത്തത്. ബംഗാളിൽ ഹൗറ ജില്ലയിൽ ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. പണത്തിന്റെ ഉറവിടവും എവിടേക്കാണ് പണം കൊണ്ടുപോയതെന്നും അറിയാൻ ഇവരെ ചോദ്യം ചെയ്യുകയാണ്.

ഒരു കാറിൽ വൻ തുക കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് പൊലീസ് അറിയിച്ചു. നോട്ടെണ്ണൽ യന്ത്രം എത്തിച്ച് ആകെ തുക എത്രയെന്ന് എണ്ണി തിട്ടപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

സ്കൂൾ നിയമന കുംഭകോണവുമായി ബന്ധപ്പെട്ടു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റു ചെയ്ത തൃണമൂൽ കോൺഗ്രസ് നേതാവ് പാർഥ ചാറ്റർജിയുടെ സഹായിയും നടിയുമായ അർപ്പിത മുഖർജിയും ഫ്ലാറ്റിൽനിന്ന് ഇഡി 50 കോടി രൂപയോളം കണ്ടെത്തിയിരുന്നു. ഇത് ബംഗാൾ ഭരിക്കുന്ന തൃണമൂൽ സർക്കാരിന് കനത്ത തിരിച്ചടി നൽകിയിരുന്നു. ഇതേ തുടർന്ന് പാർഥയെ തൃണമൂലിൽനിന്ന് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കൾ ബംഗാളിൽ പിടിയിലാകുന്നത്.

Back to top button
error: