NEWSWorld

ഗതാഗത പിഴകള്‍ക്ക് 50% ഇളവ്; ഷാര്‍ജയിലെ ഈ ‘ഓഫര്‍’ ഇന്ന് അവസാനിക്കും

ഷാർജ: റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഓഫ് ഷാർജ (എസ്ആർടിഎ) പൊതുജനങ്ങൾക്കായി പ്രഖ്യാപിച്ച ഗതാഗത പിഴകള്‍ക്കുള്ള ഇളവ് ഇന്ന് അവസാനിക്കും. 50 ശതമാനം പിഴയിളവാണ് ഷാർജ ആർടിഎ പ്രഖ്യാപിച്ചിരിക്കുന്നത്. ട്രാഫിക് പിഴകൾ ഉള്ളവർക്ക് പകുതി നിരക്കിൽ പിഴയടയ്ക്കാൻ ലഭിക്കുന്ന മികച്ച അവസരമാണിതെന്ന് അധികൃതർ പറഞ്ഞു. ഈ അവസരം ജനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും അറിയിച്ചു.

എല്ലാ പിഴകളും എസ്ആർടിഎയുടെ വെബ്സൈറ്റ് (www.srta.gov.ae) വഴി അടയ്ക്കാവുന്നതാണ്. ഇതിനു പുറമേ, അൽ അസാറയിലുള്ള ഹെഡ്ക്വാട്ടേഴ്സ്, ഖോർഫകാൻ, കൽബ എന്നിവിടങ്ങളിലുള്ള ഓഫീസുകളിലും പിഴയടയ്ക്കാൻ സൗകര്യമുണ്ടെന്ന് അധികൃതർ അറിയിച്ചു.  കഴിഞ്ഞ ഫെബ്രുവരിയിലും ഷാർജ ആർടിഎ ഇത്തരത്തിൽ പിഴയിൽ 50 ശതമാനം ഇളവ് നൽകിയിരുന്നു.

Back to top button
error: