KeralaNEWS

വ്യാജ ജാതിസര്‍ട്ടിഫിക്കറ്റ് വച്ച് തട്ടിപ്പ്, സ്വന്തമായി കമ്പനി; തിരുവനന്തപുരം കോര്‍പറേഷനിലെ എസ് സി പ്രൊമോട്ടറും സഹായിയും അറസ്റ്റില്‍

തിരുവനന്തപുരം: എസ്‌സി – എസ്ടി ഫണ്ട് തട്ടിപ്പ് കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം കോര്‍പ്പറേഷനിലെ എസ്‌സി പ്രൊമോട്ടര്‍ സിന്ധുവും സഹായി അജിതയും ആണ് അറസ്റ്റിലായത്. പിന്നോക്ക വിഭാഗത്തിലെ സ്ത്രീകള്‍ക്കായുള്ള ജനകീയാസൂത്രണ പദ്ധതി സ്‌കീമുകളിലൂടെ ലക്ഷങ്ങള്‍ തട്ടിയതിനും വ്യാജ കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി പട്ടിക വര്‍ഗവിഭാഗങ്ങള്‍ക്കായുള്ള ഫണ്ട് തട്ടിയെടുത്തതിനും മ്യൂസിയം പൊലീസാണ് അറസ്റ്റ് ചെയ്തത്.

വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് വച്ച് തട്ടിപ്പ് നടത്തി സിന്ധു സ്വന്തമായി ഒരു കമ്പനിയും ആരംഭിച്ചതായി പൊലീസ് പറഞ്ഞു. എസ് സി അംഗങ്ങള്‍ക്കു നല്‍കുന്ന സബ്‌സിഡി ഈ കമ്പനിയുടെ മറവിലും തട്ടിയെടുത്തെന്നു പൊലീസ് അറിയിച്ചു.

തദ്ദേശ സ്ഥാപനങ്ങളിലെ പട്ടിക വര്‍ഗവിഭാഗങ്ങളില്‍ പെട്ട സ്ത്രീകള്‍ക്ക് ചെറുകിട ഇടത്തരം സംരംഭങ്ങള്‍ തുടങ്ങാന്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വ്യവസായ വകുപ്പ് നല്‍കുന്ന പണം തിരിമറി നടത്തി തട്ടിയെടുക്കുകയായിരുന്നു. നഗരസഭയുടെ ആഭ്യന്തര അന്വേഷണത്തിലാണ് കോടികളുടെ ക്രമക്കേട് കണ്ടെത്തിയത്.

5 പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് 3 ലക്ഷം രൂപ നല്‍കുന്ന പദ്ധതിയിലാണ് തിരിമറി നടന്നത്. ഇത്തരത്തില്‍ രൂപീകരിച്ച 33 ഗ്രൂപ്പുകളുടേയും പണം എത്തിയത് ഒറ്റ അക്കൗണ്ടിലേക്കാണ്. പല ഗ്രൂപ്പുകളിലും ഉള്ളത് ഒരേ അംഗങ്ങളാണ് ഒരാളുടെ പേരില്‍ മാത്രം അഞ്ചില്‍ അധികം ഗ്രൂപ്പുകള്‍ കണ്ടെത്തി.

ഇങ്ങനെ രണ്ട് വര്‍ഷംകൊണ്ട് 1 കോടി 26 ലക്ഷം രൂപ എത്തിയത്. യുഡിഎഫ് നിയന്ത്രണത്തിലുള്ള പട്ടം സഹകരണ ബാങ്കിലെ അക്കൗണ്ടിലേക്കാണ്. ഇത്രയും പണം ഒരു അക്കൗണ്ടിലേക്ക് എത്തിയപ്പോള്‍ ബാങ്കും ജാഗ്രത കാട്ടിയില്ല.

 

Back to top button
error: