IndiaNEWS

ചവിട്ടി നിൽക്കുന്ന മണ്ണും ഒലിച്ചു പോകുന്നു, ഉദ്ധവ് താക്കറെയെ കൈവിട്ട് അനന്തിരവനും ഷിൻഡെയോടൊപ്പം

ശിവസേന സ്ഥാപകനേതാവ് ബാൽതാക്കറെയുടെ പേരക്കുട്ടിയും ഉദ്ധവ് താക്കറെയുടെ ജ്യേഷ്ഠസഹോദരപുത്രനുമായ നിഹാർ താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ സന്ദർശിച്ച് എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്തു. യഥാര്‍ഥ ശിവസേനയായി തങ്ങളെ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനെ സന്ദർശിക്കാനിരിക്കുന്ന ഷിന്‍ഡെക്ക് നിഹാര്‍ താക്കറെയുടെ പിന്തുണ മുതല്‍ക്കൂട്ടായി.

ബാൽ താക്കറെയുടെ മൂത്തപുത്രൻ ബിന്ദുമാധവ് താക്കറെയുടെ മകനാണ് നിഹാർ താക്കറെ. ബിന്ദു മാധവ് താക്കറെയെ പോലെ തന്നെ രാഷ്ട്രീയരംഗത്ത് സജീവമല്ല നിഹാർ താക്കറെ. എന്നാൽ നിഹാറിന്റെ ഷിൻഡെ സന്ദർശനം രാഷ്ട്രീയപ്രവേശനമായാണ് രാഷ്ട്രീയ രംഗം വിലയിരുത്തുന്നത്. മുംബൈയിൽ അഭിഭാഷകനായി പ്രവർത്തിക്കുകയാണ് നിഹാർ. ബി.ജെ.പി നേതാവ് ഹർഷ് വർധൻ പാട്ടീലിന്റ മകൾ അങ്കിത പാട്ടീലാണ് നിഹാറിന്റെ ഭാര്യ.

ബാൽ താക്കറെയുടെ പുത്രൻമാരിൽ ഉദ്ധവ് താക്കറെ മാത്രമാണ് രാഷ്ട്രീയനേതൃത്വത്തിലേക്കെത്തിയത്. ബിന്ദുമാധവ് താക്കറെ ഒരു സിനിമാ നിർമാതാവായിരുന്നു. മറ്റൊരു മകനായ ജയ്ദേവ് താക്കറെയും റാഷ്ട്രീയത്തിൽ തത്പരനായിരുന്നില്ല. ബിന്ദുമാധവ് താക്കറെ 1996 ൽ ഒരു റോഡപകടത്തിലാണ് മരിച്ചാണ്.
താക്കറെ പുത്രൻമാരുടെ കുടുംബങ്ങൾ തമ്മിൽ അടുപ്പം വളരെ കുറവാണ്.

അതേസമയം, ശിവസേനയുടെ അവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ ഉദ്ധവ് പക്ഷത്തോടും ഷിന്‍ഡെ പക്ഷത്തോടും രേഖകള്‍ സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ആവശ്യപ്പെട്ടു. ആഗസ്റ്റ് എട്ടിനകം ഇതുസംബന്ധിച്ച്‌ മറുപടി നല്‍കണം.

Back to top button
error: