NEWS

ഒരു കോടി ദിർഹവും ഒരു കിലോഗ്രാം സ്വർണ്ണവും നേടാം; അവസാന തീയതി ജൂലൈ 30

ദുബായ്: ഇതുവരെ 25 മില്യനയര്‍മാരെ സൃഷ്ടിച്ചിട്ടുള്ള യുഎഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പായ മഹ്‌സൂസ് 87-ാമത് നറുക്കെടുപ്പില്‍, ഒരു ഭാഗ്യശാലിക്ക് 2022 ജൂലൈ 30ന് നടക്കുന്ന ഗോള്‍ഡന്‍ സമ്മര്‍ ഡ്രോയിലൂടെ ഒരു കിലോഗ്രാം 22 കാരറ്റ് സ്വര്‍ണം നേടാനുള്ള സുവര്‍ണാവസരം ഒരുക്കുന്നു.
 
 

നറുക്കെടുപ്പില്‍ സാധാരണയുള്ള ഗ്രാന്‍ഡ്, റാഫിള്‍ ഡ്രോ സമ്മാനങ്ങള്‍ക്ക് പുറമെയാണിത്.

 

 

www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നവര്‍ക്ക് നറുക്കെടുപ്പില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്ബോഴും ഗ്രാന്‍ഡ് ഡ്രോയിലേക്കും റാഫിള്‍ ഡ്രോയിലേക്കും ഒരു എന്‍ട്രി വീതം ലഭിക്കുന്നു. ഇതിന് പുറമെ ഈ മാസം ഗോള്‍ഡന്‍ സമ്മര്‍ ഡ്രോയിലൂടെ ഒരു കിലോഗ്രാം സ്വര്‍ണം കൂടി സ്വന്തമാക്കാം.

Back to top button
error: