NEWS

തെലങ്കാനയിൽ ക്രെ​യി​ന്‍ തു​ര​ങ്ക​ത്തി​ലേ​ക്ക് പൊ​ട്ടി​ വീണുണ്ടായ അപകടത്തില്‍ അ​ഞ്ച് തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ദാരുണാന്ത്യം

കര്‍​ണൂ​ല്‍: തെ​ലു​ങ്കാ​ന​യി​ല്‍ ജ​ല​വി​ത​ര​ണ പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണ​ത്തി​നി​ടെ ക്രെ​യി​ന്‍ തു​ര​ങ്ക​ത്തി​ലേ​ക്ക് പൊ​ട്ടി​ വീണുണ്ടായ അപകടത്തില്‍ അ​ഞ്ച് തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ദാരുണാന്ത്യം.

അപകടത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഈ​സ്റ്റ് ഗോ​ദാ​വ​രി സ്വ​ദേ​ശി​യാ​യ സീ​നു(35), ജാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി ഭോ​ലോ​നാ​ഥ്(40), ബി​ഹാ​ര്‍ സ്വ​ദേ​ശി​ക​ളാ​യ പ്ര​വീ​ണ്‍, ക​മ​ലേ​ഷ്, സോ​നു കു​മാ​ര്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

 

 

 

​ ക​ര്‍​ണൂ​ല്‍ മേ​ഖ​ല​യി​ലെ യെ​ല്ലൂ​രു ഗ്രാ​മ​ത്തി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന പ​ല​മുരു രം​ഗ റെ​ഡി ജ​ല​വി​ത​ര​ണ പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണ സ്ഥ​ല​ത്താ​ണ് ഇ​ന്ന് പു​ല​ര്‍​ച്ചെ അ​പ​ക​ടം സം​ഭ​വി​ച്ച​ത്. 100 അ​ടി താ​ഴ്ച​യു​ള്ള തു​ര​ങ്ക​ത്തി​ല്‍ നി​ര്‍​മാ​ണ ജോ​ലി ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഏ​ഴ് തൊ​ഴി​ലാ​ളി​ക​ളെ വ​ഹി​ച്ച ക്രെ​യി​ന്‍ പൊ​ട്ടി​വീ​ണ​ത്. തു​ര​ങ്ക​ത്തി​ല്‍ അ​ക​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളെ മ​റ്റൊ​രു ക്രെ​യി​നി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. പ​രി​ക്കേ​റ്റ​വ​രെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഹൈ​ദ​രാ​ബാ​ദി​ലു​ള്ള ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Back to top button
error: