NEWS

അവിടെയും കേന്ദ്രം കാലുവാരി;സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിലേക്ക്

തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിലേക്ക്.കേന്ദ്ര വിഹിതം ലഭിക്കാത്തതിനാലാണ് പദ്ധതി പ്രതിസന്ധിയിലായത്.

ജൂണ്‍, ജൂലായ് മാസങ്ങളില്‍ ചെലവാക്കിയ തുക പോലും ഇതുവരെ ലഭിച്ചിട്ടില്ല. പ്രതിസന്ധി മറികടക്കാന്‍ 126 കോടി രൂപ കൂടി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. 279 കോടി രൂപയാണ് കേന്ദ്ര വിഹിതം. ഇത് ലഭിച്ചില്ലെങ്കില്‍ ഉച്ചഭക്ഷണ വിതരണം അടുത്ത മാസം മുതല്‍ പ്രതിസന്ധിയിലാവും.

സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും വിഹിതം ഉപയോഗിച്ചാണ് ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്നത്. വര്‍ക്ക് പ്ലാനും പദ്ധതിയുമൊക്കെ കേന്ദ്രം അംഗീകരിച്ചെങ്കിലും ഈ തുക ഇതുവരെ നല്‍കിയിട്ടില്ല.

 

 

ജിഎസ്ടി നഷ്ടപരിഹാരമായി കേരളത്തിന് ലഭിക്കേണ്ട 1800 കോടിയിലേറെ രൂപ കേന്ദ്രം ഇനിയും നൽകിയിട്ടില്ല.അതിനിടയ്ക്ക് ജിഎസ്ടി നഷ്ടപരിഹാരം നിർത്തുകയും ചെയ്തു.

Back to top button
error: