CrimeNEWS

തട്ടിക്കൊണ്ടു പോകലിനൊടുവില്‍ 6 മാസം മുമ്പ് വിവാഹം; ഗര്‍ഭിണിയായ പത്തൊന്‍പതുകാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട്: ആറുമാസം മുമ്പ് വിവാഹിതയായ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് എലത്തൂര്‍ ചെട്ടികുളം വെളുത്തനാം വീട്ടില്‍ അനന്തുവിന്റെ ഭാര്യയും ഗര്‍ഭിണിയുമായ ഗര്‍ഭിണിയുമായ ഭാഗ്യ (19)യാണ് മരിച്ചത്.

പ്രണയത്തിലായിരുന്ന ഭാഗ്യയും അനന്തുവും ആറ് മാസം മുമ്പാണ് വിവാഹിതരായത്. രണ്ട് വര്‍ഷം മുന്‍പ് ഭാഗ്യയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ അനന്തുവിനെ പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു. പിന്നീട് ഭാഗ്യക്ക് പ്രായപൂര്‍ത്തിയായ ദിവസം വിവാഹം കഴിച്ച് കേസ് ഒത്ത് തീര്‍പ്പിലെത്തുകയായിരുന്നു.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ഭാഗ്യയുടെ അമ്മ പൊലീസില്‍ പരാതി നല്‍കി. അനന്തുവിന്റെ അമ്മ ഭാഗ്യയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ എലത്തൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Back to top button
error: