KeralaNEWS

തൃപ്പൂണിത്തുറയില്‍ 160 താറാവുകള്‍ ചത്ത നിലയില്‍; തെരുവുനായ്ക്കളുടെ ആക്രമണമെന്ന് സംശയം

എറണാകുളം: തൃപ്പൂണിത്തുറയില്‍ വ്യക്തി വളര്‍ത്തിയിരുന്ന 160 താറാവുകള്‍ ചത്ത നിലയില്‍. തൃപ്പുണിത്തുറ തെക്കുംഭാഗം കളരിക്കതറയില്‍ വിശ്വംഭരന്‍ വളര്‍ത്തിയിരുന്ന താറാവുകളെയാണ് ചത്തനിലയില്‍ കണ്ട്. തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നതെന്നാണ് കരുതുന്നത്.

വീട്ടില്‍ നിന്ന് അകലെയല്ലാതെ പ്രത്യേക ഷെഡുണ്ടാക്കിയാണ് 320 താറാവുകളെ വിശ്വംഭരന്‍ വളര്‍ത്തിയിരുന്നത്. മുട്ട വില്‍പ്പനയ്ക്കായിട്ടായിരുന്നു താറാവുകളെ വളര്‍ത്തിയിരുന്നത്. തെരുവ് നായ്ക്കള്‍ അകത്തുകയറി താറുവകളെ കടിച്ചുകൊന്നെന്നാണ് പ്രാഥമിക നിരീക്ഷണത്തില്‍ മനസിലാകുന്നത്.

കഴിഞ്ഞ വര്‍ഷം തൃപ്പൂണിത്തുറ നഗരസഭയിലെ മികച്ച കര്‍ഷകനുളള പുരസ്‌കാരവും വിശ്വംഭരനായിരുന്നു. നിത്യവരുമാനത്തിനുളള വഴി എന്ന നിലയിലാണ് ആലപ്പുഴയില്‍ നിന്ന് താറാവുകളെ വാങ്ങി വളര്‍ത്തിയത്.

ഇതിന്റെ പണം പോലും ഇതുവരെ കൊടുത്തുതീര്‍ത്തിട്ടില്ലെന്നും എന്തു ചെയ്യനമെന്ന് അറിയാത്ത അവസ്ഥയിലാണെന്നും ഈ താറാവു കര്‍ഷകന്‍ പറയുന്നു.

Back to top button
error: