NEWS

ഇത് കൂൺ കാലം; അറിയാം കൂണിന്റെ ഗുണങ്ങൾ

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് കൂണ്‍. മാംസാഹാരത്തിന് പകരം വയ്ക്കാന്‍ കൂണിനോളം കഴിവുള്ള മറ്റൊരു ഭക്ഷണം ഇല്ലെന്ന് തന്നെ പറയാം. പ്രോട്ടീന്‍,  അമിനോആസിഡുകള്‍ എന്നിവ ധാരാളമായി കൂണിൽ അടങ്ങിയിരിക്കുന്നു. പോഷക ​ഗുണങ്ങൾ അടങ്ങിയിട്ടുള്ള കൂണിന്  രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള കഴിവുണ്ട്.
വിറ്റാമിൻ ഡി കൂണിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.എല്ലുകളുടെ ആരോഗ്യത്തിന് ഇത് ഏറെ സഹായകരമാണ്.വിറ്റാമിൻ ഡിയുടെ കുറവ് ഓസ്റ്റിയോപൊറോസിസ് ഉണ്ടാകുന്നതിന് കാരണമാകും.
ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ കൂണിന് കഴിവുണ്ട്. പ്രായമാകുമ്പോൾ പലരിലും മസ്തിഷ്ക രോഗങ്ങൾ പിടിപെടാം.അതിനാൽ അൻപത് വയസ് കഴിഞ്ഞവർ  ഭക്ഷണത്തിൽ പരമാവധി കൂൺ വിഭവങ്ങൾ ഉൾക്കൊള്ളിക്കുക.
കൂണിൽ നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ദഹനം മെച്ചപ്പെടുത്തുന്നതിനും ഉപാപചയ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. നിയാസിൻ, സെലിനിയം തുടങ്ങിയ പോഷകങ്ങളും കൂണിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

Back to top button
error: