NEWS

മുസൽമാനെ ആരാധിക്കുന്ന ഹൈന്ദവ ക്ഷേത്രം

മുസൽമാനെ ആരാധിക്കുന്ന ക്ഷേത്രം…കേൾക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും അത് പൂർണ്ണതയിലെത്തുക ആ ആളൊരു കള്ളനാണെന്നുകൂടി അറിയുമ്പോഴാണ്.ആ കള്ളൻ മറ്റാരുമല്ല, കായംകുളം കൊച്ചുണ്ണി എന്നാണ് അദ്ദേഹത്തിന്റെ പേര്.
 മോഷണം നടത്തി പാവപ്പെട്ട ആളുകളുടെ കണ്ണിലുണ്ണിയായും പണക്കാരുടെ കണ്ണിലെ കരടായും മാറിയ സാക്ഷാൽ കായംകുളം കൊച്ചുണ്ണിതന്നെ!! ജന്മം കൊണ്ടും കർമ്മം കൊണ്ടും മുസ്ലീം മതവിശ്വാസിയായ ഒരാളെ ദൈവ സങ്കല്പമായി ആരാധിക്കുന്ന അതിവിചിത്രമെന്നു തോന്നിക്കുന്ന ആ ക്ഷേത്രം പത്തനംതിട്ടയിലാണ് സ്ഥിതി ചെയ്യുന്നത്.
ഒരു കള്ളൻ എന്നതിലധികം പാവങ്ങളുടെ പക്ഷത്തു നിൽക്കുന്ന ഒരാൾ എന്ന നിലയിലാണ് കൊച്ചുണ്ണി അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെ പണക്കാരുടെ ഇടയില്‍ മോഷണം നടത്തി അത് പാവങ്ങൾക്കു വീതിച്ചു കൊടുത്തിരുന്ന രീതിയായിരുന്നു കൊച്ചുണ്ണിയുടേത്. അതിനാൽ കേരളത്തിലെ റോബിൻഹുഡ് എന്നാണ് കൊച്ചുണ്ണി അറിയപ്പെടുന്നത്.
കായിക വിദ്യകളിലും കൺകെട്ടു വിദ്യകളിലും അസാമാന്യ വഴക്കമുണ്ടായിരുന്നു കൊച്ചുണ്ണിക്ക്. കൊച്ചുണ്ണിയുടെ മോഷണവും മറ്റു പ്രവര്‍ത്തികളും അതിരു വിടുന്നു എന്ന തോന്നലിലാണ് ദിവാൻ കൊച്ചുണ്ണിയെ പിടിക്കുവാൻ ഉത്തരവിറക്കുന്നത്. അങ്ങനെ ചതിയിലൂടെയാണ് കൊച്ചുൻണ്ണി.െ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോവുകയും ഇവിടെ വെച്ച് മരണം സംഭവിക്കുകയുമായിരുന്നു. തിരുവനന്തപുറം പേട്ട ജുമാ മസ്‌ജിദിലാണ്‌ കൊച്ചുണ്ണിയെ കബറടക്കിയതെന്ന് പറയപ്പെടുന്നു.
കള്ളനായാണ് അറിയപ്പെട്ടതെങ്കിലും കൊച്ചുണ്ണിയെ ഒരു ദൈവമായി തന്നെയാണ് അക്കാലത്ത് പലരും കണ്ടിരുന്നത്.അതുകൊണ്ടു തന്നെ കൊച്ചുണ്ണിയെ ആരാധിക്കുന്ന ഒരു ഹിന്ദു ക്ഷേത്രം കേരളത്തിലുണ്ട്.പത്തനംതിട്ടയിലെ കോഴഞ്ചേരി ഇടപ്പാറ മലദേവതാ ക്ഷേത്രത്തിലാണ് കൊച്ചുണ്ണിയ ഒരു ദൈവമായി ആരാധിക്കുന്നത്. ജാതിയുടെയും മതത്തിന്റെയും വ്യത്യാസമില്ലാതെ കൊച്ചുണ്ണിയെ ആളുകൾ ദൈവസമാനനായ ഒരു വ്യക്തിയായി കണ്ടിരുന്നു എന്നതിനു തെളിവാണിത്.

Back to top button
error: