NEWS

നേന്ത്രപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ

1. എല്ലിന് ബലം നല്‍കാന്‍ സഹായിക്കുന്നു.
2. സന്ധിവാതത്തെ ചെറുക്കാന്‍ സഹായിക്കുന്നു.
3. മലബന്ധത്തെ പ്രതിരോധിക്കും.
4. അള്‍സറുള്ളവര്‍ക്ക് ഇത് ഗുണം ചെയ്യും.
5. വൃക്ക സംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ക്കും കഴിക്കാന്‍ നല്ലതാണ്.
6. കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
7. പൈല്‍സ് ഉള്ളവര്‍ക്ക് മലബന്ധം ഒഴിവാക്കാന്‍ സഹായകമാണ്.

8. വിളര്‍ച്ച തടയാന്‍ സഹായിക്കുന്നു.
9. ആര്‍ത്തവകാലത്തെ പ്രശ്‌നങ്ങളെ ചെറുക്കുന്നു.

മുകളിൽ പറഞ്ഞതുപോലെ എണ്ണമറ്റ ഗുണങ്ങളാണ് നേന്ത്രപ്പഴത്തിനുള്ളത്. ശരീരത്തിനാവശ്യമായ പോഷകങ്ങള്‍, വിറ്റാമിന്‍-സി, വിറ്റാമിന്‍ ബി-6 എന്ന് തുടങ്ങി നമുക്ക് അറിയാത്ത പല ആരോഗ്യപ്രശ്‌നങ്ങളെയും പരിഹരിക്കുന്ന അവശ്യം വേണ്ട ധാതുക്കള്‍, റൈബോഫ്‌ളേവിന്‍, ഫോളേറ്റ്, നിയാസിന്‍- തുടങ്ങി പല ഘടകങ്ങള്‍ കൊണ്ടും സമ്പുഷ്ടമാണ് നേന്ത്രപ്പഴം. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും നേന്ത്രപ്പഴം ഉത്തമം തന്നെ.

Back to top button
error: