NEWS

സാജൻ തോമസിന്റെ പത്തരമാറ്റ് മനസ്സ്

രാൾക്ക് എത്രത്തോളം സത്യസന്ധനാകാം എന്നതിന്റെ ഉദാഹരണമാണ് ചങ്ങനാശ്ശേരിയിൽ നിന്നും തൊഴുപുഴയിൽ വന്നു താമസിക്കുന്ന സാജൻ തോമസ്  എന്ന ലോട്ടറി കച്ചവടക്കാരൻ.
മുപ്പിൽക്കടവ് വെട്ടിക്കാട് ലക്കിസെന്റെർ ഉടമയാണ് സാജൻ.  സാജനോട് ടിക്കറ്റ് വാങ്ങിയ തൊടുപുഴയിൽ നഴ്‌സായ സന്ധ്യാമോൾക്കാണ് കഴിഞ്ഞ ദിവസത്തെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചത്.
ഒരു ടിക്കറ്റ് പറഞ്ഞ സന്ധ്യമോളോട് ഒരു സെറ്റ് ടിക്കറ്റ് എടുക്കെന്ന് പറഞ്ഞ് സാജൻ ഒരു സെറ്റ് ലോട്ടറി മാറ്റിവയ്ക്കുകയായിരുന്നു.ആ ലോട്ടറിയുടെ നമ്പർപോലും സന്ധ്യാമോൾക്ക് അറിയാമായിരുന്നില്ല.
ഒരു സീരിസിൽ പെട്ട 12 ടിക്കറ്റുകൾ. എല്ലാ ടിക്കറ്റുകൾക്കും സമ്മാനം.
സാജൻ ഈ വിവരം സന്ധ്യാമോളോട് പറഞ്ഞില്ലെങ്കിൽ അവർ ഒരിക്കലും ഈ വിവരം അറിയാൻ പോകുമായിരുന്നില്ല.സാജന്റെ കൈവശം ഇരുന്ന ടിക്കറ്റിനാണ് സമ്മാനമെന്ന് ഏവരും വിശ്വസിക്കുമായിരുന്നു.
 തൊടുപുഴ കുമാരമംഗലം വില്ലേജ് ഇന്റർനാഷനൽ സ്‌കൂളിലെ ഹെൽത്ത് നഴ്‌സ് കെ.ജി.സന്ധ്യമോൾക്കാണ് സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചത്.  കോട്ടയം മാന്നാനം കുരിയാറ്റേൽ ശിവൻനാഥാണ് സന്ധ്യയുടെ ഭർത്താവ്.
മൂന്നു മാസം മുൻപ് സന്ധ്യ ചില്ലറ മാറാൻ ലോട്ടറിക്കടയിൽ എത്തിയപ്പോഴാണ് ആദ്യമായി സാജനിൽ നിന്നും ടിക്കറ്റ് വാങ്ങുന്നത്. അങ്ങനെ പതിവായി ലോട്ടറി ടിക്കറ്റെടുക്കുന്ന ശീലം സന്ധ്യമോൾക്ക് ഇല്ല.പിന്നീടു വല്ലപ്പോഴും അതുവഴി പോകുമ്പോൾ സാജനിൽ നിന്നും ഒന്നോരണ്ടോ ടിക്കറ്റ് വാങ്ങും.
പക്ഷേ കഴിഞ്ഞ ദിവസം ഒരു ടിക്കറ്റ് പറഞ്ഞ സന്ധ്യമോളോട് ഒരു സെറ്റ് (12 ടിക്കറ്റുകൾ) ഞാൻ എടുത്തു വച്ചിട്ടുണ്ട് പണം പിന്നെ തന്നാൽ മതിയെന്ന് സാജൻ പറയുകയായിരുന്നു.വൈകുന്നേരം സാജൻ വിളിക്കുമ്പോൾ അത് പണത്തിന്റെ കാര്യം പറയാനാണെന്നാണ് സന്ധ്യമോൾ വിചാരിച്ചത്. മാറ്റിവച്ച ടിക്കറ്റിന്റെ നമ്പർ ഏതാണെന്നുപോലും സന്ധ്യക്ക് അറിയില്ലായിരുന്നു.പക്ഷെ സാജൻ വിളിച്ചത് സന്തോഷ വാർത്ത അറിയിക്കാനായിരുന്നു.
ചൊവ്വാഴ്ച നറുക്കെടുത്ത സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയാണ് സന്ധ്യമോൾക്ക് ലഭിച്ചത്.
SD211059  എന്ന നമ്പരിനായിരുന്നു ഒന്നാം സമ്മാനം.

Back to top button
error: