NEWS

മധ്യപ്രദേശില്‍ സഹോദരിമാരായ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി

ഭോപ്പാല്‍: മധ്യപ്രദേശില്‍ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടാഘട്ട് ഗ്രാമത്തിലാണ് സംഭവം. സഹോദരിമാരായ മൂന്ന് പേരെയാണ് മരിച്ച നിലയില്‍  കണ്ടെത്തിയത്.

23, 21, 19 വയസ്സുകളുള്ള പെണ്‍കുട്ടികളെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. അതേസമയം മരണം ആത്മഹത്യയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിട്ടില്ലാത്തതിനാല്‍ ആത്മഹത്യയാണെന്നാണ് പോലീസും സംശയിക്കുന്നത്.

മൃതശരീരങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ജാവര്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് ശിവറാം ജാട്ട് പറഞ്ഞു. പെണ്‍കുട്ടികളിലൊരാള്‍ വിവാഹിതയാണ്. രണ്ട് ദിവസം മുന്‍പാണ് ഇവര്‍ സ്വന്തം വീട്ടിലെത്തിയത്. കോളേജ് വിദ്യാര്‍ഥികളാണ് മരിച്ച മറ്റ് രണ്ട് പെണ്‍കുട്ടികള്‍.

Back to top button
error: