NEWS

തൊടുപുഴ – മുത്തപ്പൻപുഴ കെഎസ്ആർടിസി ബസ്സ് അപകടത്തിൽപ്പെട്ടു

പുല്ലൂരാംപാറ : തൊടുപുഴയിൽ നിന്നും മുത്തപ്പൻ പുഴയിലേക്ക് പോയ കെഎസ്ആർടിസി ബസ്സ് അപകടത്തിൽപ്പെട്ടു.ഇന്ന് പുലർച്ചെ ഒരു മണിയോടെ തിരുവമ്പാടി പെരുമാലിപ്പടിയിൽ വെച്ചായിരുന്നു സംഭവം.ആർക്കും പരിക്കില്ല.
 വളവ് തിരിയുന്നതിനിടയിൽ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.ബസ്സ് അല്പം കൂടി മുന്നോട്ട് പോയിരുന്നെങ്കിൽ പെരുമാലിപ്പടിയിലെ ലേക്ക് വ്യൂ കുളത്തിൽ പതിക്കുമായിരുന്നു.ഡ്രൈവർ ഉറങ്ങിപ്പോയതാണെന്നാണ് പ്രാഥമിക നിഗമനം.

Back to top button
error: