NEWS

ഭക്ഷണനിയന്ത്രണം കൊണ്ട് പ്രമേഹത്തെ അകറ്റാം

ന്ന് പ്രായവ്യത്യാസമില്ലാതെ പടര്‍ന്നുകൊണ്ടിരിക്കുന്ന രോഗമാണ് പ്രമേഹം. ഇത് തടയുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതില്‍ നമ്മുടെ ജീവിതചര്യയ്ക്ക് വലിയ സ്ഥാനമുണ്ട്. ഭക്ഷണത്തിലെ നിയന്ത്രണം, വ്യായാമം, പിരിമുറയ്ക്കല്‍ എന്നിവയ്‌ക്കൊക്കെ രോഗ നിയന്ത്രണവുമായി ബന്ധപ്പെട്ടവയാണ്. കൂടാതെ ഭക്ഷണത്തിന് ശേഷം പത്തു മിനിട്ട് നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് 22 ശതമാനം വരെ കുറയ്ക്കാൻ കഴിയുമെന്ന് പഠനങ്ങൾ പറയുന്നു.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വളരെ കൂടുമ്പോൾ ഉണ്ടാകുന്ന ഒരു മെറ്റബോളിക് ഡിസോർഡർ ആണ് പ്രമേഹം.ഭക്ഷണത്തിൽ നിന്നു ലഭിക്കുന്ന ഗ്ലൂക്കോസിനെ ഊർജ്ജമാക്കി മാറ്റുന്നത് പാൻക്രിയാസ് ഉല്‍പ്പാദിപ്പിക്കുന്ന ഇൻസുലിൻ എന്ന ഹോർമോൺ വഴിയാണ്.ഈ ഊർജ്ജത്തെ കോശങ്ങളിലേക്കെത്തിക്കാനുള്ള സൗകര്യവും ഇത് ചെയ്തുകൊടുക്കുന്നു. എന്നാൽ ഇൻസുലിൻ ഉൽപ്പാദനത്തിൽ എന്തെങ്കിലും പ്രശ്നം നേരിട്ടാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടും.
നിയന്ത്രണവിധേയമല്ലാത്ത പ്രമേഹം അനാരോഗ്യത്തിലേക്കും ഗുരുതരമായ ഭവിഷ്യത്തുക്കൾക്കും കാരണമാകാം.എന്നാൽ ഭക്ഷണത്തിലും ജീവിതരീതിയിലും വരുത്തുന്ന വ്യത്യാസങ്ങളിലൂടെ പ്രമേഹം ഒഴിവാക്കി ആരോഗ്യവും ദീര്‍ഘായുസ്സും നിലനിർത്താൻ നമുക്ക് സാധിക്കും.
പ്രമേഹത്തിന്റെ ലക്ഷണങ്ങൾ
വർധിച്ച വിശപ്പും ദാഹവും, കാരണമില്ലാതെ തന്നെ ശരീരഭാരം കുറയുക ഇവയാണ് സാധാരണ ലക്ഷണങ്ങൾ. കാഴ്ച മങ്ങൽ, ഇടയ്ക്കിടെയുള്ള മൂത്രശങ്ക, ക്ഷീണം, ഇവയും രോഗ ലക്ഷണമാകാം. തുടർച്ചയായുള്ള അണുബാധയും പ്രമേഹ സൂചനയാകാം. പുരുഷന്മാരിൽ പേശികൾക്ക് ബലക്ഷയം, ലൈംഗിക വിരക്തി, ശീഘ്രസ്ഖലനം ഇവയും ഉണ്ടാകാം. സ്ത്രീകളിൽ സാധാരണ ലക്ഷണങ്ങൾ കൂടാതെ മൂത്രനാളിയിലെ അണുബാധ, യീസ്റ്റ് ഇൻഫക്ഷൻ, ചർമം വരളുക, ചൊറിച്ചിൽ ഉണ്ടാകുക ഇവയും ഉണ്ടാകാം.
പ്രമേഹം രണ്ടു തരം
പ്രധാനമായും ടൈപ്പ് 1, ടൈപ്പ് 2 എന്നിങ്ങനെ 2 തരം പ്രമേഹം ഉണ്ട്. ചിലപ്പോൾ ഗർഭകാലത്ത് പ്രമേഹം (gestational diabetes) ഉണ്ടാകാം. ഇത് സ്ത്രീകളിൽ പിന്നീട് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂട്ടും. ഹോർമോൺ വ്യതിയാനമാണ് ഗർഭകാല പ്രമേഹത്തിന് മിക്കവാറും കാരണമാകുന്നത്.
ടൈപ്പ് 1 പ്രമേഹം, പാൻക്രിയാസ് ഇൻസുലിൻ ഉൽപ്പാദിപ്പിക്കാത്ത അവസ്ഥയാണ്. ഇൻസുലിന്റെ ഉൽപ്പാദനം തകരാറിലാകുന്നു. കുട്ടികളിലും ചെറുപ്പക്കാരിലുമാണ് ടൈപ്പ് 1 പ്രമേഹം സാധാരണയായി കാണുന്നത്. എന്നാൽ ചിലപ്പോൾ ഇത് പ്രായമായവരിലും വരാം. ടൈപ്പ് 1 പ്രമേഹമുള്ളവർ ദിവസവും ഒരു ഡോസ് ഇൻസുലിൻ എടുക്കണം. ആരോഗ്യ വിദഗ്ധർക്ക് ഇപ്പോഴും ടൈപ്പ് 1 പ്രമേഹം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല. രോഗപ്രതിരോധ സംവിധാനം, പാൻക്രിയാസിലെ ഇൻസുലിൻ  ഉൽപ്പാദിപ്പിക്കുന്ന ബീറ്റാ കോശങ്ങളെ അബദ്ധത്തിൽ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നതാകാം ഇതിനു കാരണം.
പാൻക്രിയാസ് ആവശ്യത്തിനുള്ള ഇൻസുലിൻ ഉൽപ്പാദിപ്പിക്കാത്ത അവസ്ഥയാണ് ടൈപ്പ് 2 പ്രമേഹം. ചിലപ്പോൾ ശരീരം വേണ്ടവിധം ഇൻസുലിൻ ഉപയോഗിക്കാത്തതും കാരണമാകാം. ഏതു പ്രായക്കാരെയും ബാധിക്കുന്ന വളരെ സാധാരണമായ ഒന്നാണ് ടൈപ്പ് 2 പ്രമേഹം. അനാരോഗ്യകരമായ ജീവിതശൈലിയാണ് ഇതിന് പ്രധാന കാരണം. ജനിതകഘടകങ്ങളും ചിലപ്പോൾ രോഗകാരണമാകാം. പൊണ്ണത്തടിയും മേലനങ്ങാതുള്ള ജീവിതശൈലിയുമാണ് ടൈപ്പ് 2 പ്രമേഹത്തിന് പ്രധാന കാരണം.
മോണോജെനിക് ഡയബറ്റിസ് എന്ന പാരമ്പര്യമായി പകർന്നു കിട്ടിയ രോഗാവസ്ഥയും സിസ്റ്റിക് ഫൈബ്രോസിസുമായി ബന്ധപ്പെട്ട പ്രമേഹം വളരെ അപൂർവ്വമായി ചിലരിൽ കണ്ടു വരുന്നു.
ചികിത്സ തേടാം
 
പ്രമേഹമുണ്ടെങ്കിൽ ഡോക്ടറെ കണ്ട് ചികിത്സ തേടണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കണം. അനിയന്ത്രിതമായ പ്രമേഹം, ഹൃദ്രോഗം, വൃക്ക തകരാറ്, നേത്രരോഗങ്ങൾ, പക്ഷാഘാതം, പല്ലിന്റെ തകരാറ്, നാഡികളുടെ തകരാറ് ഇവയ്ക്കെല്ലാം കാരണമാകും.
ഭക്ഷണത്തിൽ നിയന്ത്രണം വരുത്തിയും മരുന്നുകളുടെ അളവ് ക്രമേണ കുറച്ചുകൊണ്ടും നമ്മുടെ ദഹന വ്യവസ്ഥയെ അതിന്റെ ശരിയായ  രീതിയിൽ തിരിച്ചുകൊണ്ടുവന്ന് പ്രമേഹമെന്ന ജീവിതശൈലി രോഗത്തെ പൂർണമായും മാറ്റാൻ സാധിക്കും.
പ്രഭാത ഭക്ഷണം
വേവിച്ച മുട്ട വെള്ളമുള്ള ബ്രൗണ്‍ ബ്രെഡ് രണ്ടു കഷണങ്ങള്‍. ഒരു കപ്പ് തൈരുമായി ് ചെറിയ അളവില്‍ നെയ്യ് അല്ലെങ്കില്‍ വെണ്ണ ഒരു കപ്പ് പാല്‍ കൊണ്ട് ഗോതമ്പ് കോണ്‍ഫ്‌ളയ്‌സ് ഒരു പഴം (ആപ്പിള്‍, വാഴ, കവനം, ഓറഞ്ച്, മുതലായവ) കഴിക്കുക

ഉച്ചഭക്ഷണം
വെള്ളരിക്ക, തക്കാളി, കാരറ്റ്, ബീറ്റ്‌റൂട്ട് ചേർന്ന സാലഡ്  ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്താം. നാരങ്ങയുടെ ഒരു പകുതി, മല്ലിയില, കുറച്ച് പുതിന ഇല എന്നിവയിൽ പിഴിഞ്ഞൊഴിഞ്ഞ് ഇതിനോടൊപ്പം  കഴിക്കാം.
വൈകുന്നേരം
വൈകുന്നേരം ലഘുഭക്ഷണങ്ങള്‍ പഞ്ചസാര അല്ലെങ്കില്‍ കൃത്രിമ മധുരങ്ങള്‍ ഇല്ലാതെ ഗ്രീന്‍ ടീ.

രാത്രി ഭക്ഷണം
രണ്ട് ഇടത്തരം ചപ്പാത്തികള്‍, ഏതെങ്കിലും പച്ചക്കറി കറി ( വഴുതന, കാപ്‌സിക്കം, മുതലായവ) ് പച്ചക്കറി സാലഡ് ഒരു ചെറിയ പാത്രം.

Back to top button
error: