CrimeNEWS

സുഹൃത്തുക്കള്‍ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മാങ്ങാനം: സുഹൃത്തുക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന പനച്ചിക്കാട് ചോഴിയക്കാട് മൂലേപ്പറമ്പില്‍ ദേവസ്യയുടെ മകന്‍ ജിബിന്‍ സെബാസ്റ്റ്യനാ(23)ണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന പാറയ്ക്കല്‍ക്കടവ് സ്വദേശി സുമേഷിനു പരുക്കേറ്റു.

ഇന്നലെ വൈകുന്നേരമാണ് കോട്ടയം – പുതുപ്പള്ളി റൂട്ടില്‍ മാങ്ങാനം മന്ദിരം ആശുപത്രിയ്ക്കു സമീപമായിരുന്നു അപകടം.
കോട്ടയത്തുനിന്നു പുതുപ്പള്ളി ഭാഗത്തേക്കു പോകുകയായിരുന്ന കാറില്‍, പുതുപ്പള്ളി ഭാഗത്തുനിന്നെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു.

റോഡില്‍ വീണ ജിബിനെ ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് മന്ദിരം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മന്ദിരം ആശുപത്രി മോര്‍ച്ചറിയില്‍. ഈസ്റ്റ് പോലീസ് സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

വത്സമ്മയാണ് ജിബിന്റെ മാതാവ്. സഹോദരന്‍: ബിബിന്‍. സംസ്‌കാരം ഇന്നു മൂന്നിന് ഞാലിയാകുഴി സെന്റ് ജെയിംസ് സി.എസ്.ഐ പള്ളിയില്‍.

Back to top button
error: