NEWS

ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിനെത്തിയ പെൺകുട്ടിയെ കയറിപ്പിടിച്ചു;മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടർക്ക് സസ്പെൻഷൻ 

കൊല്ലം: ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന്റെ ഭാഗമായി വാഹമോടിക്കുന്നതിനിടെ പെണ്‍കുട്ടിയെ കയറിപിടിച്ചെന്ന പരാതിയില്‍ മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു.
പത്തനാപുരം എംവിഐ എഎസ് വിനോദിനെയാണ് അന്വേഷണവിധേയമായി സസ്പെന്‍‌ഡ് ചെയ്തത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണം ആരംഭിച്ചു.

പെണ്‍കുട്ടി മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഈമാസം 19നാണ് സംഭവം. വാഹനം ഓടിച്ചു കാണിക്കണമെന്നാവശ്യപ്പെട്ട് യുവതിയുമൊത്ത് വാഹനത്തില്‍ പോകുകയും പത്തനാപുരം- ഏനാത്ത് റോഡില്‍ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ അതിക്രമം കാട്ടിയെന്നുമാണ് പരാതി.

Back to top button
error: