BusinessTRENDING

ഒരു മിനിറ്റിൽ മുകേഷ് അംബാനിയുടെ വരുമാനം എത്ര?

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന വമ്പൻ കമ്പനിയുടെ അമരത്തിരുന്ന് മുകേഷ് അംബാനി കൊയ്തെടുത്ത നേട്ടങ്ങൾ എണ്ണിയാൽ ഒടുങ്ങാത്തതാണ്. ലോകത്തിലെ അതി സമ്പന്ന പട്ടികയിൽ ആദ്യ പത്തിൽ എത്താനും ഏഷ്യയിലെ ഒന്നാമത്തെ ധനികൻ ആകാനും, ഏറെ കാലം ഇന്ത്യയിൽ സമ്പത്തിന് മറുവാക്ക് ആയി മാറാനും മുകേഷ് അംബാനി എന്ന മനുഷ്യന് സാധിച്ചു.

ഇന്ന് രാജ്യത്ത് ഗൗതം അദാനിക്ക് പിന്നിൽ രണ്ടാമത്തെ ഏറ്റവും വലിയ അതിസമ്പന്നൻ ആണ് മുകേഷ് അംബാനി. ഇദ്ദേഹത്തിന്റെ ആസ്തി ഏകദേശം ഏഴ് ലക്ഷം കോടി രൂപയാണെന്നാണ് കണക്ക്. ഓരോ മിനിറ്റിലും ഇദ്ദേഹം 22 ലക്ഷം രൂപ വരുമാനം നേടുന്നുണ്ടെന്നാണ് അനുമാനം. ഓരോ മണിക്കൂറിലും 13.67 കോടി രൂപയാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാന്റെ വരുമാനം.

കഴിഞ്ഞവർഷം പുറത്തുവന്ന ഒരു കണക്ക് പ്രകാരം ഒരു ദിവസം 164 കോടി രൂപയാണ് മുകേഷ് അംബാനി വരുമാനമായി നേടിയത്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് കമ്പനിയുടെ മാനേജിങ് ഡയറക്ടറും ചെയർമാനുമാണ് അദ്ദേഹം. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലം രാജ്യത്തെ ഏറ്റവും അതിസമ്പന്നൻ മുകേഷ് അംബാനി ആയിരുന്നു.

Back to top button
error: