NEWS

ഇങ്ങനെയും കെഎസ്ആർടിസി ലാഭത്തിലാക്കാം;കണ്ടു പഠിക്കാം കൽപ്പറ്റ ഡിപ്പോയെ

പത്തനംതിട്ട: കല്പറ്റ-തിരുവനന്തപുരം  സൂപ്പർ ഫാസ്റ്റ് സർവീസിന് ഇന്നലെ 5 വയസ്സ് തികഞ്ഞു.കൽപ്പറ്റയിൽ നിന്നും താമരശ്ശേരി , മുക്കം , അഴിക്കോട് , മഞ്ചേരി , പെരിന്തൽമണ്ണ , പട്ടാമ്പി , ഷൊർണൂർ , തൃശൂർ , പെരുമ്പാവൂർ , മുവാറ്റുപുഴ , തൊടുപുഴ , ഈരാറ്റുപേട്ട കാഞ്ഞിരപ്പളളി , എരുമേലി , റാന്നി , പത്തനംതിട്ട , കോന്നി , പത്തനാപുരം , പുനലൂർ , അഞ്ചൽ , ആയൂർ , ചടയമംഗലം , കിളിമാനൂർ , വെഞ്ഞാറമൂട് , വെമ്പായം വഴിയാണ് ബസ് തിരുവനന്തപുരത്തെത്തുക.
വൈകിട്ട് 06:30ന്  കൽപ്പറ്റ മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെട്ടു രാത്രി 11:15ന് തൃശൂരിലും അടുത്ത ദിവസം രാവിലെ  07:10ന് തിരുവനന്തപുരത്തും തിരുവനന്തപുരത്ത് നിന്ന് ദിവസവും വൈകിട്ട് 05:45ന് പുറപ്പെടുന്ന ബസ്  അടുത്ത ദിവസം പുലർച്ച 6:15 ന് കല്പറ്റയിലും എത്തിച്ചേരുന്നു.
പൊതുവെ ആയൂർ-അഞ്ചൽ-പുനലൂർ-പത്തനാപുരം-കോന്നി-പത്തനംതിട്ട-റാന്നി-എരുമേലി-കാഞ്ഞിരപ്പള്ളി റൂട്ടിൽ രാത്രികാല യാത്രക്ക് ബസുകൾ ഒന്നും തന്നെ ഇല്ല. കാരണം ഈ റൂട്ടിൽ രാത്രി യാത്രക്കാർ അധികം ഇല്ല എന്നതുതന്നെ കാരണം.  നിലവിൽ ഈ റൂട്ടിൽ സർവീസ് നടത്തിക്കൊണ്ടിരുന്ന 2 ബസുകൾ റൂട്ട് മാറി ഓടുന്നുമുണ്ട്.ആ സർവീസുകൾ താഴെ പറയുന്നവ ആണ്.
1. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയുടെ 21:45 നെടുകണ്ടം ആദ്യം ആയൂർ-അഞ്ചൽ-പുനലൂർ-പത്തനാപുരം-കോന്നി-പത്തനംതിട്ട-റാന്നി-എരുമേലി-കാഞ്ഞിരപ്പള്ളി റൂട്ടിലൂടെ ആയിരുന്നു. പിന്നീട് റൂട്ട് മാറ്റി.
2. നെയ്യാറ്റിൻകര ഡിപ്പോയുടെ 20:30 മൂലമറ്റം സർവീസ് തുടങ്ങിയപ്പോൾ ആദ്യം ആയൂർ-അഞ്ചൽ-പുനലൂർ-പത്തനാപുരം-കോന്നി-പത്തനംതിട്ട-റാന്നി-എരുമേലി-കാഞ്ഞിരപ്പള്ളി റൂട്ടിലൂടെ ആയിരുന്നു. പിന്നീട് റൂട്ട് മാറ്റി.
അങ്ങനെ മേൽ പറഞ്ഞ റൂട്ടിലൂടെ വീണ്ടും വന്ന സർവീസ് ആണ് കൽപറ്റ – തിരുവനന്തപുരം.ആദ്യം  തിരുവനന്തപുരം & കൽപ്പറ്റയിൽ നിന്നും വൈകുന്നേരം 7 മണിക്ക് ആയിരുന്നു ബസ് പുറപ്പെട്ടുകൊണ്ടിരുന്നത്.അതുപോലെ റൂട്ട്: റാന്നി,മണിമല,പൊൻകുന്നം,പാലാ വഴി തൊടുപുഴ ആയിരുന്നു.പിന്നീട് സമയവും റൂട്ടും മാറ്റി കൽപ്പറ്റയിൽ നിന്നും വൈകുന്നേരം 6:25 നും തിരുവനന്തപുരത്ത് നിന്നും വൈകുന്നേരം 5:45നും ആക്കി.റൂട്ട് റാന്നി,എരുമേലി,കാഞ്ഞിരപ്പള്ളി,ഈരാറ്റുപേട്ട,മേലുകാവ്,മുട്ടം,തൊടുപുഴ വഴിയും ആക്കി.
2017 ജൂലൈ 24ന് KSRTC നോർത്ത് സോണിലെ കൽപ്പറ്റ ഡിപ്പോയിൽ നിന്നും ATE218, ATE 221 എന്നീ ബസുകൾ വച്ച് തുടക്കം കുറിച്ച ഈ സർവീസ് ആദ്യ കാലങ്ങളിൽ വളരെ കടുത്ത നഷ്ടത്തിലും വിമർശനങ്ങളും നേരിട്ടിരുന്നു… അതിനുള്ള പ്രധാന കാരണം കടന്നു പോകുന്ന സ്ഥലങ്ങൾ മലയോര മേഖലയും യാത്രക്കാർ തീരെ കുറവായിരിക്കും എന്നുള്ള മുൻധാരണയും. KSRTCയുടെ ഭൂരിഭാഗം ഡിപ്പോകളും ഒരു പുതിയ സർവീസ് തുടങ്ങിയാൽ ഒരാഴ്ച ഓടിച്ച് ആളില്ലെങ്കിൽ നിർത്തുന്നതാണ് പതിവ് . എന്നാൽ ഇതിനെല്ലാം വിപരീതമായി കൽപ്പറ്റ ഡിപ്പോയിലെ ജീവനക്കാരുടെ കടുത്ത ശ്രമഫലമായി റൂട്ടിലും സമയത്തിലും കുറച്ച് വ്യത്യാസം വരുത്തിയും തുടർന്നും വളരെ നഷ്ടം സഹിച്ചും എല്ലാ ദിവസവും ഒരു മുടക്കവും കൂടാതെ  കൃത്യ സമയം പാലിച്ചു സർവീസ് നടത്തി. ഒടുവിൽ പത്തനംതിട്ട, കോട്ടയം ജില്ലകളിലെ മലയോര മേഖലയിലെ ജനങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിച്ച് ഈ സർവീസിനെ വൻ വിജയമാക്കി തീർത്തു.
ഈ സർവീസിന്റെ കൃത്യതയെ പറ്റി പറയുകയാണെങ്കിൽ 2018-19 പ്രളയകാലത്തിൽ താമരശ്ശേരി ചുരം ഇടിയുകയും ചുരത്തിലെ ഗതാഗതം പൂർണമായും തടസപ്പെടുകയും ചെയ്ത സമയത്ത് മറ്റു ധാരാളം ദീർഘദൂര സർവീസുകൾ റദാക്കിയിരുന്നു.. എന്നാൽ ഈ സർവീസ് കൽപ്പറ്റ നിന്നും മേപ്പാടി തിരിഞ്ഞ് തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ (ഊട്ടി മേഖല )ദേവാല, നാടുകാണി ചുരം, നിലമ്പൂർ, തൃശൂർ, പത്തനംതിട്ട,പുനലൂർ,അഞ്ചൽ വഴി തിരുവനന്തപുരത്തേക്ക് ആഴ്ചകളോളം സർവീസ് നടത്തി.
 കോവിഡ് കാല  പ്രതിസന്ധിയിൽ താത്കാലികമായി നിർത്തി വച്ചിരുന്ന സർവീസ്  21/12/2020ൽ വീണ്ടും പുനരാരംഭിച്ചു…2021 ജനുവരി മാസം താമരശ്ശേരി ചൂരത്തിന്റെ പണിയുടെ ഭാഗമായി സർവീസ് താമരശ്ശേരി ഡിപ്പോക്കു താത്കാലിമായി നൽകി.അതോടെ ഈ സർവീസിന്റെ കണ്ടകശനി തുടങ്ങി. പിന്നെ വല്ലപ്പോഴും ആയി സർവീസ് പിന്നെ ആഴ്ചാവസാനം മാത്രമാക്കി ഓടി, ലൈനിൽ ആളുകൾ ഇല്ല എന്നു പറഞ്ഞു നിർത്തി.
 2022 ഫെബ്രുവരി 11 ന് ഈ സർവീസ് വീണ്ടും കൽപ്പറ്റ ഡിപ്പോ ഏറ്റെടുത്ത് ഡെയ്‌ലി സർവീസ് ആയി ഓടിത്തുടങ്ങി.ഇപ്പോൾ ഈ സർവീസ് വളരെ മികച്ച രീതിയിൽ ഓടുന്നു.ഈ മാസം 24ആം തീയതി ഈ സർവീസ് ആരംഭിച്ചിട്ട് 5 വർഷം പൂർത്തീകരിച്ചു.
■ തിരുവനന്തപുരം :- 5:45 pm
■ പുനലൂര്‍ :- 7:30 pm
■ പത്തനാപുരം :- 7:55 pm
■ കോന്നി :- 8:20 pm
■ പത്തനംതിട്ട :- 8:35 pm
■ റാന്നി :- 9:10 pm
■ എരുമേലി :- 9:40 pm
■ കാഞ്ഞിരപ്പളളി :- 10:00 pm
■ ഈരാറ്റുപേട്ട :- 10:25 pm
■ തൊടുപുഴ :- 11:15 am
■ മൂവാറ്റുപുഴ :- 12:00 am
■ അങ്കമാലി :- 12:45 am
■ തൃശൂര്‍ :- 1:45 am
■ വടക്കാഞ്ചേരി :- 2:35 am
■ ഷൊര്‍ണ്ണൂര്‍ :- 2:55 am
■ പട്ടാമ്പി :- 3:10 am
■ പെരിന്തല്‍മണ്ണ :- 3:45 am
■ മഞ്ചേരി :- 4:05 am
■ മുക്കം :- 4:50 am
■ താമരശ്ശേരി :- 5:15am
■ കല്‍പ്പറ്റ :- 6:15 am
■■■■■■■■■■■
■ കൽപ്പറ്റ :- 6:25 pm
■ താമരശ്ശേരി :- 7:30 pm
■ മുക്കം:- 8:00pm
■ അരീക്കോട് :- 8:15 pm
■ മഞ്ചേരി :- 8:40 pm
■ പെരിന്തൽമണ്ണ :- 9:10 pm
■ പട്ടാമ്പി :- 9:40pm
■ ഷൊർണൂർ :- 10:15 pm
■ തൃശൂർ :- 11:20 pm
■ പെരുമ്പാവൂർ :- 12:50 am
■ മുവാറ്റുപുഴ :- 1:20am
■ തൊടുപുഴ :- 1:55 am
■ ഈരാറ്റുപേട്ട :- 2:45 am
■ കാഞ്ഞിരപ്പളളി :- 3:10am
■ എരുമേലി :- 3:30 am
■ റാന്നി :- 4:00 am
■ പത്തനംതിട്ട :- 4:30 am
■ കോന്നി :- 4:45 am
■ പത്തനാപുരം :- 5:05 am
■ പുനലൂർ :- 5:25am
■ അഞ്ചൽ :- 5:45 am
■ ആയൂർ :- 5:55am
■ തിരുവനന്തപുരം :- 7:10am
 സീറ്റ് ബുക്ക് ചെയ്യുവാൻ  online.keralartc.com

Back to top button
error: