IndiaNEWS

ഡിവൈ.എസ്.പി എം.എം ജോസിന്റെ മകനും,മെഡിക്കൽ വിദ്യാർത്ഥിയുമായ ജോയൽ മുങ്ങി മരിച്ചു

ർക്കോട്ടിക് സെൽ ഡിവൈഎസ്പി കൊല്ലം എഴുകോൺ അമ്പലത്തുംകാല പുത്തൻപുരയ്ക്കൽ ഡി.വൈ.എസ്.പി എം.എം ജോസിന്റെ മകനും, തിരുനൽവേലി മെഡിക്കൽ കോളേജിൽ രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിയുമായ ജോയൽ (20) മുങ്ങി മരിച്ചു.

തിരുനൽവേലിയിൽ സുഹൃത്തുക്കൾക്കൊപ്പം ജലാശയത്തിൽ കുളിയ്ക്കാനിറങ്ങയപ്പോൾ കയത്തിൽപ്പെട്ടു ദാരുണാന്ത്യം സംഭവിച്ചു എന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

നിലവിൽ കോട്ടയം നർകോട്ടിക്ക് സെൽ ഡിവൈ.എസ്.പി ആയ എം.എം ജോസിനെ കൊട്ടാരക്കര ഡി.സി.ആർ.ബി യിലേയ്ക്ക് സ്ഥലം മാറ്റി ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. അദ്ദേഹം ചുമതല ഏറ്റെടുക്കാൻ ഇരിക്കെയാണ് മകന്റെ ദാരുണ മരണം.

Back to top button
error: