NEWS

മഴക്കാലത്തെ ഭക്ഷണത്തിൽ ശ്രദ്ധിക്കണം

ക്ഷണം എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ് എന്നാല്‍ അത് വാരിവലിച്ച്‌ കഴിച്ചാല്‍ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായേക്കാം. കേരളത്തിന്റെ കാലാവസ്ഥയില്‍ എപ്പോഴും മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ് അപ്പോള്‍ ഭക്ഷണ ക്രമത്തിലും ആ മാറ്റം കൊണ്ടുവരണം.

മഴക്കാലം എത്തുമ്ബോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണമാണ്. മഴക്കാലത്തു വയറിളക്കം പോലുള്ള, അസുഖങ്ങളും ദഹനപ്രശ്നങ്ങളും ഉണ്ടാകാം.വേവിക്കാത്ത ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക.തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക. മഴക്കാലത്തു രാത്രി ചൂട് കഞ്ഞി കുടിക്കുന്നതാണ് നല്ലത്. ഏത് ഭക്ഷണവും ചെറുചൂടോടെ വേണം കഴിക്കാന്‍.

മഴക്കാലത്ത് ലഘുവായുള്ള ഭക്ഷണമാണ് നല്ലത്. വെജിറ്റബിള്‍ സൂപ്പ്, പരിപ്പുകറികള്‍ എന്നിവ കഴിക്കുന്നതില്‍ പ്രശ്നമില്ല.മഴക്കാലത്തു ആഹാരത്തില്‍ തേന്‍ ചേര്‍ത്തു സേവിക്കുന്നതും നല്ലതാണ്.ദഹിക്കാന്‍ പ്രയാസമുള്ള ഭക്ഷണങ്ങളും ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങളും ഒഴിവാക്കണം.പരിപ്പ് കഴിച്ചാൽ ഗ്യാസ് ഉണ്ടാകുന്നവർ ഇത് ഒഴിവാക്കണം.അതേപോലെ ഉപ്പ് കൂടുതലുള്ള വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഒഴിവാക്കണം.ഇത് വയറിന് അസ്വസ്ഥതയും മറ്റും ഉണ്ടാക്കും.

 

 

ഫ്രിഡ്ജില്‍ വച്ച്‌ തണുപ്പിച്ച ഭക്ഷണങ്ങള്‍ ഉപയോഗിക്കാതിരിക്കുക.ഭക്ഷണസാധനങ്ങള്‍ ഒരിക്കലും തുറന്നുവച്ച്‌ കഴിക്കരുത്.ഈച്ചയിലൂടെയും മറ്റും രോഗങ്ങള്‍ പകരാന്‍ ഇടയാകും. മഴക്കാലത്ത് വെള്ളച്ചോറിന് പകരം കുത്തരി ഉപയോഗിക്കുന്നതാണ് ഉത്തമം.തണുപ്പ് സമയമായതിനാല്‍ വെള്ളച്ചോറ് കഴിക്കുന്നത് നീര്‍ക്കെട്ടും ദഹനക്കുറവും ഉണ്ടാക്കും.കോള പോലെയുള്ള പാനീയങ്ങള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.ഇത് ദഹനത്തെ പ്രതികൂലമായി ബാധിക്കും.

Back to top button
error: