NEWS

പാലക്കാട്ട് ബംഗ്ലാദേശ് യുവതി അറസ്റ്റിൽ

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ ബംഗ്ലാദേശ് യുവതി അറസ്റ്റിൽ.ബംഗ്ലാദേശ് ഉത്തർകാലിയ സ്വദേശിനി റുമാ ബീഗം (37) ആണ് അറസ്റ്റിലായത്.എരിമയൂർ സ്വദേശി സുബൈർ എന്നയാൾക്കൊപ്പം നാട്ടുകൽ പാണംപള്ളത്ത് താമസിച്ചുവരുന്നതിനിടെയാണ് കൊഴിഞ്ഞാമ്പാറ പോലീസ് ഇവരെ അറസ്റ്റുചെയ്തത്.
  ആലത്തൂരിൽ മുളകുപൊടി എറിഞ്ഞ് മോഷണംനടത്താൻ ശ്രമച്ചതിന് ഇക്കഴിഞ്ഞ ജൂണിൽ സുബൈർ അറസ്റ്റിലായിരുന്നു.തുടർന്നുനടത്തിയ അന്വേഷണത്തിലാണ് സുബൈറിന്റെ കൂടെ താമസിച്ച യുവതിയെക്കുറിച്ച് വിവരം ലഭിക്കുന്നത്.
കൊഴിഞ്ഞാമ്പാറ എസ്.ഐ. പി. സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെ അറസ്റ്റുചെയ്ത്. ആലത്തൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Back to top button
error: