NEWS

വീല്‍ സ്ലിപ്പിങ്‌;പാലക്കാട് – നിലമ്ബൂര്‍ പാസഞ്ചര്‍ ഓട്ടത്തിനിടയിൽ നിന്നു

ഷൊർണൂർ: ഓടിക്കൊണ്ടിരിക്കെ സാങ്കേതികത്തകരാറിനെ തുടര്‍ന്ന് പാലക്കാട് – നിലമ്ബൂര്‍ പാസഞ്ചര്‍ ചെറുകര സ്റ്റേഷനുസമീപം നിന്നു.

ശനിയാഴ്ച രാവിലെ 7.40ന് ചെറുകര സ്റ്റേഷന്‍ വിട്ടയുടനെയായിരുന്നു സംഭവം.വീല്‍ സ്ലിപ്പിങ്‌ കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നും ചാറ്റല്‍മഴയത്ത്‌ ഈ റൂട്ടിലെ ചെറുകര, പട്ടിക്കാട്, മേലാറ്റൂര്‍ ഭാഗങ്ങളില്‍ ഇങ്ങനെ സംഭവിക്കാറുണ്ടെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

 

 

ഇതേത്തുടർന്ന് ചെറുകര ഗേറ്റ് അടച്ചിട്ടതിനാല്‍ ഏകദേശം 8.05 വരെ പട്ടാമ്ബി— പെരിന്തല്‍മണ്ണ റൂട്ടില്‍ ഗതാഗതം തടസപ്പെട്ടു.

Back to top button
error: