NEWS

അധ്യാപികയെ വീടിന്റെ അടുക്കളയില്‍ കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തി

തിരുവല്ല: കുറ്റപ്പുഴയില്‍ അംഗന്‍വാടി അധ്യാപികയെ വീടിന്റെ അടുക്കളയില്‍ കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തി.

കുറ്റപ്പുഴ മാടമുക്ക് സ്വദേശി കുറ്റപ്പുഴ പുതുപ്പറമ്ബില്‍ വീട്ടില്‍ മഹിളാ മണി (60) യെയാണ് ഇന്ന് രാവിലെ വീടിന്റെ പിന്‍വശത്തെ അടുക്കളയില്‍ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്.

രാവിലെ ആറു മണിയോടെ ഭര്‍ത്താവ് ശശിക്ക് കാപ്പി ഉണ്ടാക്കാനായി അടുക്കളയിലേക്ക് പോയ മഹിളാ മണിയെ ഏറെ നേരമായും കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് തിരഞ്ഞപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ കണ്ടത്. ഭര്‍ത്താവ് ഉടന്‍ തന്നെ സമീപത്തെ ബന്ധുവീട്ടിലെത്തി വിവരം പറഞ്ഞു. തുടര്‍ന്ന് ബന്ധുക്കള്‍ ചേര്‍ന്ന് മഹിളാ മണിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.പോലീസ് അന്വേഷണം ആരംഭിച്ചു.

 

 

ഉച്ചയോടെ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് സി.ഐ പി.എസ് വിനോദ് പറഞ്ഞു. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Back to top button
error: