KeralaNEWS

കാരുണ്യ പ്ലസ് ഒന്നാംസമ്മാനം എണ്‍പതുലക്ഷം പെരളശേരിയിലെ ഹോട്ടല്‍ ഉടമയായ വീട്ടമ്മയ്ക്ക്

തലശ്ശേരി: കാരുണ്യ പ്ലസ് ഒന്നാംസമ്മാനം പെരളശേരിയിലെ ഹോട്ടല്‍ ഉടമയായ വീട്ടമ്മയ്ക്ക്. ജൂലൈ 21 വ്യാഴാഴ്ചയാണ് കാരുണ്യ പ്ലസ് കേരള ലോടറിയുടെ നറുക്കെടുപ്പ് നടന്നത്.

ഒന്നാം സമ്മാന തുകയായ എണ്‍പതുലക്ഷത്തിന്റെ ആ ഭാഗ്യശാലി പെരളശ്ശേരി പാരിസ് ഹോട്ടലുടമ ഷൈലജ കല്ലാട്ട് ആണ്. ആറു വര്‍ഷമായി പെരളശ്ശേരിയില്‍ ഹോട്ടല്‍ നടത്തിവരുന്ന ഷൈലജ ഹോട്ടലില്‍ വരുന്ന ഏജന്റുമാരില്‍ നിന്നും ലോട്ടറി എടുക്കുക പതിവായിരുന്നു. ഇതിനു മുമ്പ് 5000 രൂപ വരെ സമ്മാനമായി ലഭിച്ചിട്ടുണ്ട്.

ബുധനാഴ്ച ഹോട്ടലില്‍ വന്ന ഏജന്റ് ഹസനില്‍ നിന്നാണ് ഇവര്‍ ടിക്കറ്റെടുത്തത്. സമ്മാനത്തിന് അര്‍ഹമായ പി ഡി 962218 നമ്പര്‍ ടിക്കറ്റ് പെരളശേരി കാനറ ബാങ്കില്‍ ഹാജരാക്കിയതായി ഷൈലജ പറഞ്ഞു.
പെരളശേരി പുതിയ കാവിന് സമീപം പുതുതായി നിര്‍മിച്ച സസ്തി ഹൗസിലാണ് ഇവരുടെ താമസം. ഷംജിത്, ഷംന എന്നിവര്‍ മക്കളാണ്. വീടു നിർമ്മിച്ച വകയില്‍ കുറച്ച് കട ബാധ്യതകള്‍ ഉണ്ടെന്നും അത് ആദ്യം തീര്‍ക്കണമെന്നും ഷൈലജ പറഞ്ഞു.

Back to top button
error: