LIFEMovie

ബിജു മേനോൻ നായകനാകുന്ന ‘ഒരു തെക്കന്‍ തല്ല് കേസ്,തകർപ്പൻ പ്രകടനം ടീസർ ഉറപ്പ് നൽകുന്നു!!

 

ബിജു മേനോൻ നായകനാകുന്ന പുതിയ ചിത്രം ‘ഒരു തെക്കന്‍ തല്ല് കേസി’ന്റെ ടീസർ പുറത്തിറങ്ങി. ഇ 4 എന്റർടെയ്ൻമെൻറ്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. ബിജു മേനോന്റെ തകർപ്പൻ പ്രകടനം തന്നെ ടീസർ ഉറപ്പ് നൽകുന്നുണ്ട്. ചിത്രത്തിന്റെ സംവിധാനം നവാഗതനും ‘ബ്രോ ഡാഡി’യുടെ സഹ രചയിതാവുമായ ശ്രീജിത്ത് എന്‍ ആണ്.

ജി ആര്‍ ഇന്ദുഗോപന്റെ ‘അമ്മിണിപ്പിള്ള വെട്ടുകേസ്’ എന്ന കഥയെ ആസ്‍പദമാക്കിരാജേഷ് പിന്നാടനാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഇ ഫോർ എന്റര്‍ടെയ്‍‍ന്‍‍മെന്റിന്റെ ബാനറിൽ മുകേഷ് ആര്‍ മെഹ്‍ത, സി വി സാരഥി എന്നിവരാണ് നിര്‍മ്മാണം. മധു നീലകണ്ഠൻ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

മലയാളത്തിലെ പ്രശസ്‍ത പോസ്റ്റര്‍ ഡിസൈനിംഗ് സ്ഥാപനമായ ഓള്‍ഡ് മങ്ക്സിന്‍റെ സാരഥി കൂടിയാണ് ചിത്രത്തിന്റെ സംവിധായകനായ ശ്രീജിത്ത്. സംഗീതം ജസ്റ്റിന്‍ വര്‍ഗ്ഗീസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ റോഷന്‍ ചിറ്റൂര്‍. ലൈന്‍ പ്രൊഡ്യൂസർ ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്, പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട്, കലാസംവിധാനം ദിലീപ് നാഥ്, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം സമീറ സനീഷ്, സ്റ്റിൽസ് അനീഷ് അലോഷ്യസ്, എഡിറ്റിംഗ് മനോജ് കണ്ണോത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രണവ് മോഹൻ. പിആർഒ എ എസ് ദിനേശ്.

 

Back to top button
error: